കൊച്ചി: ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെതിരായ പരമാര്‍ശത്തില്‍ മന്ത്രി കെ.സി ജോസഫിനെതിരെ ഹൈക്കോടതി ക്രിമിനല്‍ കോടതിയലക്ഷ്യം ചുമത്തി. ഫെബ്രുവരി 16 നേരിട്ട് ഹാജരാകാനും കെ.സി ജോസഫിനോട് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസിനെ ചായത്തൊട്ടിയില്‍ വീണ കുറുക്കന്‍ എന്ന് വിശേഷിപ്പിച്ചതിനാണ് നടപടി.
കഴിഞ്ഞ ജൂലൈ 24ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജസ്റ്റിസിനെ ചായക്കോപ്പയില്‍ വീണ കുറുക്കനെന്ന് കെ.സി ജോസഫ് ഉപമിച്ചിരുന്നത്. അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് കാര്യക്ഷമായി പ്രവര്‍ത്തിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് നടത്തിയ വിമര്‍ശനത്തെ തുടര്‍ന്നായിരുന്നു കെ.സി ജോസഫിന്റെ പ്രതികരണം.
കെ.സി ജോസഫിനെതിരെ വി. ശിവന്‍കുട്ടി എം.എല്‍.എയാണ് ഹൈക്കോടതിക്ക് പരാതി സമര്‍പ്പിച്ചിരുന്നത്. മന്ത്രിയായതിനാല്‍ എ.ജിയുടെ അനുമതി അനുമതി വേണമായിരുന്നു. പക്ഷെ എ.ജി നടപടി സ്വീകരിക്കാത്തതിനാലാണ് ഹൈക്കോടതി സ്വേമേധയാ നടപടി സ്വീകരിച്ചത്.