കോള്‍ ഡ്രോപ്; ടെലികോം കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ റദ്ദാക്കി
Daily News
കോള്‍ ഡ്രോപ്; ടെലികോം കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ റദ്ദാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th May 2016, 11:15 am

supreme-court-01

ന്യൂദല്‍ഹി:  ഫോണ്‍ സംഭാഷണം മുറിഞ്ഞു പോകുന്നതിന് ടെലികോം കമ്പനികളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. പിഴ ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ന്യായീകരിക്കാനാകില്ലെന്ന് വിലയിരുത്തിയ കോടതി 2015 ഒക്ടോബര്‍ 16ന് ട്രായ് ഇറക്കിയ ഉത്തരവും റദ്ദാക്കി. നിയമത്തിനെതിരെ വിവിധ ടെലികോം കമ്പനികളാണ് കോടതിയെ സമീപിച്ചിരുന്നത്.

ഫെബ്രുവരിയില്‍ ട്രായ് ഉത്തരവ് ദല്‍ഹി ഹൈക്കോടതി ശരിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ടെലികോം കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് കുര്യന്‍ ജോസഫ്, ജസ്റ്റിസ് ഫാലി നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ട്രായ് നിയമം യുക്തിരഹിതവും ഏകപക്ഷീയവും സുതാര്യവുമല്ലെന്ന് ബെഞ്ച് നിരീക്ഷിച്ചു.

ഓരോ കോള്‍ ഡ്രോപിനും ഒരു രൂപ ഉഭോക്താവിന് നഷ്ടപരിഹാരം നല്‍കാനായിരുന്നു ട്രായുടെ നിര്‍ദ്ദേശം.