തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന് പിന്നാലെ ബെവ് ക്യൂ ആപ്പിനെതിരെ പരാതിയുമായി കണ്‍സ്യൂമര്‍ഫെഡും. ബെവ് ക്യൂ ആപ്പിലെ ടോക്കണ്‍ ബാറുകളിലേക്ക് പോയതോടെ കണ്‍സ്യൂമര്‍ഫെഡ് മദ്യശാലകള്‍ക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെയാണ് കണ്‍സ്യൂമര്‍ഫെഡ് പരാതിയുമായി രംഗത്തെത്തിയത്.
ബിയര്‍ വില്‍പ്പന ഒരു ലക്ഷത്തില്‍ നിന്ന് 30,000ആയി കുറഞ്ഞതോടെ ആപ്പുമായി മുന്നോട്ട് പോകാനാകില്ലെന്ന് കാണിച്ച് കണ്‍സ്യൂമര്‍ഫെഡ് സര്‍ക്കാരിന് കത്തു നല്‍കി.
ആപ്പില്‍ നിന്നും ടോക്കണുകള്‍ കൂടുതലായും എത്തുന്നത് ബാറുകളിലേക്കാണെന്ന് ബിവറേജസ് കോര്‍പറേഷനും പരാതിപ്പെട്ടിരുന്നു. ആപ്പിന്റെ പ്രവര്‍ത്തനം തുടര്‍ന്നാല്‍ ഔട്ട്ലറ്റുകള്‍ പൂട്ടേണ്ടി വരുമെന്നും ബിവറേജസ് കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളില്‍ 49,000 മാത്രമാണ് ബിവറേജസ് ഔട്ലറ്റിനു കിട്ടിയത്. ബെവ്‌കോ ഔട്ട്ലറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലാണ്.
അതേസമയം ബെവ് ക്യൂ ആപ്പുകള്‍ പിന്‍വലിക്കാനൊരുങ്ങെന്നെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബെവ്കോ വഴിയുള്ള മദ്യ വില്‍പന കൂടാതിരുന്നതും ആപ്പ് ഒഴിവാക്കാന്‍ കാരണമാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മദ്യ വില്‍പന കൂടാത്തത് പണ ലഭ്യത കുറഞ്ഞതുകൊണ്ടാണെന്നാണ് എക്സൈസ് വകുപ്പിന്റെ അനുമാനം.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക