ചണ്ഡീഗഡ്: ഹരിയാനയില്‍ ബിഗ് സാറിനോട് 11000 രൂപ പിഴയടക്കണമെന്നാവശ്യപ്പെട്ട് ഉപഭോക്തൃ പരിഹാര ഫോറം. ബിഗ് ബസാറില്‍ സാധനങ്ങള്‍ വാങ്ങിയ ഉപഭോക്താവിന്റെ പക്കല്‍ നിന്നും തുണി സഞ്ചിക്ക് 18 രൂപ ഈടാക്കിയ കേസിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം പിഴയടക്കാന്‍ ബിഗ് ബസാറിനോടാവശ്യപ്പെട്ടത്.
ഉപഭോക്തൃ നിയമ സഹായ അക്കൗണ്ടിലേക്ക് 10000രൂപയും ഉയര്‍ന്ന വില ഈടാക്കിയതിന് ഉപഭോക്താവിന് 1518 രൂപയും ഈടാക്കാനാണ് ഉത്തരവയത്.
മാര്‍ച്ച് 20 നാണ് ബിഗ്ബസാറില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ബാല്‍ദേവിന്റെ കയ്യില്‍ നിന്നും സാധനങ്ങളിടാന്‍ നല്‍കിയ തുണി സഞ്ചിക്ക് ബിഗ്ബസാര്‍ 18രൂപ ഈടാക്കിയത്. ബാല്‍ദേവ് ഇത് കമ്മീഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ക്യാരി ബാഗിന് പണം ഈടാക്കുമെന്ന് എവിടെയും പരാമര്‍ശിച്ചിരുന്നില്ല. ഇത് സേവനത്തില്‍ കാണിക്കുന്ന അപര്യാപ്തതയ്ക്ക്തുല്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ബാല്‍ദേവ് പരാതി നല്‍കിയത്.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
എന്നാല്‍ അത്തരത്തിലൊരു തെറ്റായ ഈടാക്കല്‍ നടന്നിട്ടില്ലെന്നും സ്റ്റോറില്‍ സഞ്ചിയുടെ വില വിവരപട്ടിക കൃത്യമായി പതിച്ചിട്ടുണ്ടെന്നും ബിഗ് ബസാര്‍ അധികൃതര്‍ ഫോറത്തിനു മുമ്പാകെ അപേക്ഷ നല്‍കി.