മോശം ഭക്ഷണം വിളമ്പിയതിന് ദക്ഷിണേന്ത്യയിലെ പ്രമുഖ വെജിറ്റേറിയന്‍ ഹോട്ടല്‍ ശ്യംഖലയായ ശരവണഭവന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് തമിഴ്‌നാട് ഉപഭോക്ത കമ്മീഷന്‍. പരാതി നല്‍കിയ സുപ്രീം കോടതി അഭിഭാഷകനായ എസ്.കെ സ്വാമിക്ക് 1.5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി.
1 ലക്ഷം രൂപ നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവിനുമായി നല്‍കണമെന്നാണ് വിധി.
2014 ഒക്ടോബറില്‍ അണ്ണാശാലയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയേറ്റു എന്നായിരുന്നു പരാതി. 90 ലക്ഷം രൂപയായിരുന്നു നഷ്ടപരിഹാരമായി പരാതിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ഭക്ഷ്യവിശബാധയേറ്റതിനെ തുടര്‍ന്ന് തന്നെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍ പറഞ്ഞാണ് ഭക്ഷ്യവിഷബാധയാണെന്ന് അറിഞ്ഞതെന്ന് പരാതി നല്‍കിയ അഭിഭാഷകന്‍ പറഞ്ഞു.