| Thursday, 22nd August 2019, 10:55 pm

ആഗസ്തില്‍ ഇന്ത്യയിലെ ഉപഭോക്താവിന്റെ വിശ്വാസം ഇടിഞ്ഞു; സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി പി.സി.എസ്.ഐ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കഴിഞ്ഞ മാസത്തെ താരതമ്യം ചെയ്യുമ്പോള്‍ ആഗസ്ത് മാസത്തില്‍ ഇന്ത്യന്‍ ഉപഭോക്ത് വിശ്വാസം 3.1 ശതമാനം ഇടിഞ്ഞെന്ന്‌ ഇന്ത്യ പ്രൈമറി കണ്‍സ്യൂമര്‍ സെന്റിമെന്റസ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ട്. മെയ് മാസം മുതല്‍ തുടങ്ങിയതാണ് ഇതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് വേണ്ടി ഉപേയോഗിച്ച എല്ലാ വഴികളും സാമ്പത്തിക പ്രതിസന്ധിയെ ചൂണ്ടിക്കാണിക്കുന്നതാണെന്ന് റിപ്പോര്‍ട്ടില്‍ ഉണ്ട്.

സാമ്പത്തിക വ്യവസ്ഥയെയും തൊഴിലിനെ കുറിച്ചും നഗരങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് അത്ര ആത്മവിശ്വാസം പോരാ. അവര്‍ വ്യക്തിപരമായ ചെലവും നിക്ഷേപവും കുറക്കുന്നു ഭാവിയ്ക്ക് വേണ്ടി. ലോകവ്യാപകമായും ഇവിടത്തെയും സാമ്പത്തിക കാരണങ്ങള്‍ അതിനെ ബാധിക്കാം. മാസത്തോട് മാസം താഴത്തേക്കാണ് പോവുന്നത് എന്നാണ് സൂചനകളെന്ന് ഇപ്‌സോസ് ഇന്ത്യയുടെ പരിജത് ചക്രബര്‍ത്തി പറഞ്ഞു.

രാജ്യത്തെ വ്യവസായ മേഖലകളില്‍ നിന്ന് ദിനേന പ്രതിസന്ധികളുടെ വാര്‍ത്ത മാത്രമാണ് വന്നുകൊണ്ടിരിക്കുന്നത്. ഓട്ടോമൊബൈല്‍ വ്യവസായത്തില്‍ നിന്ന് ആരംഭിച്ച പ്രതിസന്ധി ഇപ്പോള്‍ അടിവസ്ത്ര വ്യവസായം, ബിസ്‌ക്കറ്റ് വ്യവസായം എന്നിവ പിന്നിട്ട് തുണി വ്യവസായത്തെയും ബാധിച്ചിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

വാഹനനിര്‍മ്മാണ മേഖലയില്‍ താല്‍ക്കാലിക ജീവനക്കാരെ വന്‍കിട കമ്പനികളടക്കം കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. തുടര്‍ച്ചയായ പത്ത് മാസങ്ങളിലെ വാഹന വില്‍പന ക്രമാനുഗതമായി കുറയുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് വാഹന വില്‍പ്പനയില്‍ സമീപ വര്‍ഷങ്ങളില്‍ വന്‍ ഇടിവാണ് ഉണ്ടാവുന്നത്. ഇതോടെ ഉല്‍പാദനം കുറയ്ക്കാനാണ് കമ്പനികളുടെ തീരുമാനം. മാന്ദ്യം തുടര്‍ന്നാല്‍ കൂടുല്‍ നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചേക്കുമെന്നാണ് സൂചന. സ്‌പെയര്‍പാര്‍ട്‌സ് കമ്പനികളും നിര്‍മ്മാണം വന്‍തോതില്‍ കുറച്ചെന്നാണ് റിപ്പോര്‍ട്ട്.

We use cookies to give you the best possible experience. Learn more