| Friday, 1st November 2024, 9:39 pm

ചണ്ഡീഗഡ് കുടുംബത്തിന് യൂറോപ്പ് വിസ നിഷേധിച്ചു; 3.77 ലക്ഷം രൂപ തിരികെ നൽകാൻ 'മേക്ക് മൈ ട്രിപ്പി'നോട് ഉപഭോക്തൃ കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

റായ്പൂർ: ചണ്ഡീഗഡ് കുടുംബത്തിന് യൂറോപ്പ് വിസ നിഷേധിച്ചതിന് പിന്നാലെ, നൽകിയ 3.77 ലക്ഷം രൂപ തിരികെ നൽകാൻ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. മേക്ക് മൈ ട്രിപ്പിനോടാണ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പണം തിരികെ നൽകാൻ ഉത്തരവിട്ടത്.

ചണ്ഡീഗഡ് സ്വദേശിയായ മൻദീപ് സിങ്ങും കുടുംബവും 2022 സെപ്റ്റംബർ 25 ന് കമ്പനിയുമായി 7 ദിവസത്തെ ‘സ്വിസ് പാരീസ് ഡിലൈറ്റ് ഗ്രൂപ്പ്’ യൂറോപ്പ് ടൂർ പാക്കേജ് ബുക്ക് ചെയ്തിരുന്നു.

4.71 ലക്ഷം രൂപയുടെ പാക്കേജിൽ ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, വിസ സഹായം എന്നിവ ഉൾപ്പെട്ടിരുന്നു. സ്ഥാപനത്തിൻ്റെ നിർദേശപ്രകാരം കുടുംബം ആവശ്യമായ രേഖകൾ സമർപ്പിച്ചെങ്കിലും വിസ അപേക്ഷ നിരസിച്ചതായി സെപ്റ്റംബർ 25ന് വി.എഫ്.എസ് ഗ്ലോബൽ അറിയിച്ചു.

കുടുംബം റീഫണ്ട് ആവശ്യപ്പെട്ടെങ്കിലും ഗ്യാരണ്ടിയല്ല, വിസ സഹായം നല്കിയതാണെന്നും മറ്റും വാദിച്ച് കമ്പനി പണം തിരിച്ച് നൽകിയില്ല. തുടർന്ന് ഇവർ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു.

വിസ അനുവദിക്കുന്നത് ഒരു രാജ്യത്തിൻ്റെ പ്രത്യേകാവകാശമാണെന്നും എന്നാൽ വിസ ലഭിച്ചതിന് ശേഷം മാത്രമേ യാത്രാ പദ്ധതികൾ അന്തിമമാക്കാവൂ എന്നും കമ്മീഷൻ വിധിയിൽ ചൂണ്ടിക്കാട്ടി.

തുടർന്ന് സർവീസ് ചാർജുകൾ കിഴിച്ച് കുടുംബത്തിന് 3.77 ലക്ഷം രൂപ തിരികെ നൽകാനും നഷ്ടപരിഹാരമായി 20,000 രൂപ നൽകാനും വ്യവഹാര ചെലവുകൾക്കായി 10,000 രൂപ നൽകാനും മേക് മൈ ട്രിപ്പിനോട് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

Content Highlight: Consumer commission orders MakeMyTrip to refund Rs 3.77 lakh to family over visa refusal

We use cookies to give you the best possible experience. Learn more