ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ആഡംബര വീടിന്റെ നിര്‍മാണം നിര്‍ത്തിവെച്ചതായി റിപ്പോര്‍ട്ട്. പരിസ്ഥിതി നിയമ ലംഘനത്തെ തുടര്‍ന്നാണ് റിയോ ഡി ജനീറോയില്‍ മംഗരാതിബ എന്ന സ്ഥലത്തെ വസതിയുടെ നിര്‍മാണം നിത്തിവെച്ചത്. അധികൃതരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
മണല്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ പരിസ്ഥിതി നിയമം ലംഘിച്ചാണ് വീട് നിര്‍മാണത്തിനായി എത്തിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. റിയോ ഡി ജനീറോയിലെ പ്രാദേശിക ഭരണകൂടത്തിന്റെ ഇടപെല്‍ മൂലമാണ് നിര്‍മാണം നിര്‍ത്തിവെച്ചത്.
നിയമ ലംഘനം തെളിയിക്കപ്പെട്ടാല്‍ നെയ്മര്‍ ജൂനിയര്‍ കുറഞ്ഞത് 1.05 മില്യണ്‍ ഡോളര്‍ വരെ പിഴ അടയ്ക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നടപടിയുടെ ഭാഗമായി സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ താരത്തിന്റെ പിതാവ് നെയ്മര്‍ ഡാ സില്‍വ സാന്റോസ് അതികൃതരോട് മോശമായി പെരുമാറിയെന്നും പരാതിയുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ നെയ്മര്‍റിന്റെ കുടുംബം വിസമ്മതിച്ചതായും റോയിട്ടേഴ്‌സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.