| Tuesday, 24th July 2018, 10:39 am

അയോധ്യയില്‍ ശ്രീരാമ പ്രതിമ നിര്‍മാണം ഉടനെന്ന് യു.പി മന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: അയോധ്യയില്‍ ഉടന്‍ തന്നെ ശ്രീരാമ പ്രതിമയുടെ നിര്‍മാണ ജോലികള്‍ ആരംഭിക്കുമെന്ന് യു.പി മന്ത്രി ലക്ഷ്മി നാരായണ്‍ ചൗധരി.

കൂടുതല്‍ ടൂറിസ്റ്റുകളെ നഗരത്തിലേക്ക് എത്തിക്കാന്‍ ശ്രീരാമ പ്രതിമ നിര്‍മ്മാണത്തിലൂടെ സാധിക്കുമെന്നും മന്ത്രി പറയുന്നു. പ്രതിമാ നിര്‍മാണത്തിന്റെ പണി വൈകാതെ തന്നെ ആരംഭിക്കും. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സരയു നദീ തീരത്ത് പ്രതിമാ നിര്‍മാണത്തിനായുള്ള തറക്കല്ലിടുമെന്നും ചൗധരി പറയുന്നു.

വൈക്കം കരിയാറിലെ അപകടം; മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

കഴിഞ്ഞ ദീപാവലി ആഘോഷത്തിനിടെയാണ് അയോധ്യയില്‍ ശ്രീരാമ പ്രതിമ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അടുത്തിടെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് പ്രതിമ സ്ഥാപിക്കാനുള്ള സ്ഥലത്തിന്റെ കാര്യത്തില്‍ തീരുമാനമായതെന്നും മന്ത്രി പറയുന്നു.

സരയു നദിയുടെ ഒഴുക്ക് ഒരുവശത്ത് ഗതിമാറ്റി ശ്രീരാമപ്രതിമയുടെ പാദത്തില്‍ സ്പര്‍ശിക്കും വിധത്തിലാക്കാന്‍ തീരുമാനിച്ചെന്നും അതിനനുസരിച്ചുള്ള കാര്യങ്ങള്‍ നീക്കാന്‍ ഇറിഗേഷന്‍ ഡിപാര്‍ട്‌മെന്റ് തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതിനൊപ്പം തന്നെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ വൃന്ദാവനിലും മധുരയിലും ചില പുതിയ പദ്ധതികള്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന പ്രദേശമാണ് മഗര്‍ എന്നും ഇദ്ദേഹം പറയുന്നു.

We use cookies to give you the best possible experience. Learn more