|

'ഓക്‌സിജന്‍ വിതരണം തടസ്സപ്പെട്ടതിന് ഡോക്ടറെ കരുവാക്കരുത്'; കഫീല്‍ ഖാനെതിരെ നടക്കുന്നത് ഗൂഢാലോചനയെന്ന് ഐ.എം.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗോരഖ്പൂര്‍ ദുരന്തത്തെത്തുടര്‍ന്ന് ഡോ. കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ആശുപത്രി അധികൃതരുടെ ഗൂഢാലോചനയുടെ ഇരയാണ് കഫീല്‍ ഖാനെന്ന് ഐ.എം.എ പ്രതികരിച്ചു.

കഴിഞ്ഞ 7 മാസമായി ജയിലിലാണ് കഫീല്‍ ഖാന്‍. ഓക്‌സിജന്‍ സിലിണ്ടറുകളുടെ വിതരണത്തിന്റെ കാര്യത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദിത്വം ആശുപത്രിയുടെ ഭരണം കൈയാളുന്നവര്‍ക്കാണെന്ന് ഐ.എം.എ സെക്രട്ടറി ഡോ. ആര്‍.പി ശുക്ല പ്രതികരിച്ചു.

ദുരന്തസമയത്ത് കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഉന്നതതല അന്വേഷണം വേണമെന്നം ശുക്ല പറഞ്ഞു.


Also Read:  ‘കൈയും കാലും ഹൃദയവും ഇല്ലാത്തവര്‍ക്കു വേണ്ടിയുള്ളതല്ല കെ.എസ്.ആര്‍.ടി.സി’; കെ.എസ്.ആര്‍.ടി.സിയെ രക്ഷപ്പെടുത്താന്‍ എന്തും ചെയ്യുമെന്ന് ടോമിന്‍ തച്ചങ്കരി


ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിലെ ഡോക്ടറായിരുന്ന കഫീല്‍ ഖാനെ 30 ഓളം കുഞ്ഞുങ്ങളെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗോരഖ്പൂര്‍ ദുരന്തസമയത്ത് സ്വന്തം ചിലവില്‍ ഓക്‌സിജന്‍ എത്തിച്ച് ഡോക്ടറാണ് കഫീല്‍ ഖാന്‍. എന്നാല്‍ ദുരന്തത്തിനുശേഷം കഫീല്‍ ഖാനെ പ്രതിയാക്കുന്ന നിലപാടായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥടക്കം സ്വീകരിച്ചത്.

സ്വകാര്യ കമ്പനികള്‍ ആശുപത്രിയിലേക്കുള്ള ഓക്‌സിജന്‍ വിതരണം നിര്‍ത്തിവെച്ചതിനെത്തുടര്‍ന്ന് ബി.ആര്‍.ഡി ആശുപത്രിയില്‍ 30 ലധികം കുഞ്ഞുങ്ങള്‍ മരിച്ചിരുന്നു. എന്നാല്‍ 250 ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടിയന്തിരമായി ആശുപത്രിയിലെത്തിച്ച കഫീല്‍ ഖാന്റെ ഇടപെടലായിരുന്നു ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്.


Also Read:  സിദ്ധരാമയ്യയുടെ മകനെതിരെ മത്സരിക്കാന്‍ യെദ്യൂരപ്പയുടെ മകന് സീറ്റില്ല; ബി.ജെ.പിയുടെ നാലാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്


അതേസമയം ജയിലില്‍ കഴിയുന്ന തന്റെ ഭര്‍ത്താവിന് പ്രാഥമിക ചികിത്സകള്‍ വരെ നിഷേധിച്ചിരിക്കുയാണെന്ന ആരോപണവുമായി കഫീല്‍ ഖാന്റെ ഭാര്യ രംഗത്തെത്തിയിരുന്നു. കഫീല്‍ ഖാന്റെ ആരോഗ്യനില വഷളായികൊണ്ടിരിക്കയാണെന്നും ജയിലധികൃര്‍ അദ്ദേഹത്തിന് വേണ്ട ചികിത്സ നല്‍കാന്‍ തയ്യാറാകുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞത്.

കഴിഞ്ഞ മാര്‍ച്ചില്‍ സ്ട്രോക്ക് ഉണ്ടായ അദ്ദേഹത്തിന് മതിയായ ചികിത്സകള്‍ ജയിലില്‍ നിന്നും ലഭിക്കുന്നില്ല. കൃത്യമായ ചികിത്സകള്‍ ഉറപ്പാക്കാന്‍ അദ്ദേഹത്തെ ലക്നൗവിലേക്ക് മാറ്റണമെന്ന് ജയിലധികൃതര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഇതേവരെ അത് പാലിക്കാന്‍ ജയില്‍ ഡിപ്പാര്‍ട്ട്മെന്റ് തയ്യാറായിട്ടില്ലെന്നും അവര്‍ പറയുന്നു.

WATCH THIS VIDEO:

Latest Stories