വളരെയധികം വേദനിക്കുന്നുണ്ടെങ്കില്‍ മാത്രമേ അതിലേക്കുള്ള നടപടി സ്വീകരിക്കുകയുള്ളുവെന്നും 73 കാരനായ ഹോക്കിങ്‌സ് അംഗീകരിക്കുന്നു. രോഗികളുടെ മരിക്കുന്നതിനുള്ള അവകാശം വളരെ വലിയ അപമാനമാണെന്ന വാദത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. “വലിയ വേദന തോന്നിയാല്‍, എനിക്ക് ഇനി ഒരു സംഭാവനയും നല്‍കാനില്ലെന്ന് തോന്നിയാല്‍, ഞാന്‍ എനിക്ക് ചുറ്റുമുള്ളവര്‍ക്ക് ഒരു ബാധ്യത മാത്രമായാല്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കും.” അദ്ദേഹം പറഞ്ഞു.
“എനിക്ക് വീണ്ടും നീന്താന്‍ കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കും. എന്റെ കുട്ടികളുടെ ചെറുപ്പത്തില്‍ അവരുടെ കൂടെ കളിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമായി തോന്നുന്നു.” അദ്ദേഹം പറയുന്നു. ഈ രോഗം കണ്ടെത്തിയതിന് ശേഷം 5 അഞ്ച് ശതമാനം ആള്‍ക്കാര്‍ മാത്രമാണ് 10 വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.
രോഗം ബാധിച്ച 300 ഓളം ബ്രിട്ടീഷുകാരാണ് ആത്മഹത്യയ്ക്ക് സഹായം ചോദിച്ച് എത്തിയിരിക്കുന്നതെന്നും അവര്‍ പറയുന്നു. 273 ബ്രിട്ടീഷുകാരും 920 ജര്‍മന്‍കാരും 194 ഫ്രഞ്ച്കാരുമാണ് രോഗം കണ്ടെത്തി 16 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.