എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഞാന്‍ ഒരു ബാധ്യതയാവുകയാണെങ്കില്‍ ഞാന്‍ ആത്മഹത്യക്കുറിച്ച് ആലോചിക്കും: സ്റ്റീഫന്‍ ഹോക്കിങ്
Daily News
എന്റെ പ്രിയപ്പെട്ടവര്‍ക്ക് ഞാന്‍ ഒരു ബാധ്യതയാവുകയാണെങ്കില്‍ ഞാന്‍ ആത്മഹത്യക്കുറിച്ച് ആലോചിക്കും: സ്റ്റീഫന്‍ ഹോക്കിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th June 2015, 2:34 am

Stephen-Hawking-01താന്‍ ഒരു ബാധ്യതയാണെന്ന് താന്‍ സ്‌നേഹിക്കുന്നവര്‍ക്ക് തോന്നുകയാണെങ്കില്‍ ആത്മഹത്യയെക്കുറിച്ച് ആലോചിക്കുമെന്ന് പ്രഫസര്‍ സ്റ്റീഫന്‍ ഹോക്കിങ്. മോട്ടോര്‍ ന്യൂറോണ്‍ എന്ന അസുഖത്തെത്തുടര്‍ന്ന് ശരീരം തളര്‍ന്ന അവസ്ഥയിലാണ് നിരവധി അവാര്‍ഡ് ജേതാവായ ഈ ഊര്‍ജതന്ത്രജ്ഞന്‍. വ്യക്തികളുടെ മരിക്കുന്നതിനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നയാളാണ് ഇദ്ദേഹം.

വളരെയധികം വേദനിക്കുന്നുണ്ടെങ്കില്‍ മാത്രമേ അതിലേക്കുള്ള നടപടി സ്വീകരിക്കുകയുള്ളുവെന്നും 73 കാരനായ ഹോക്കിങ്‌സ് അംഗീകരിക്കുന്നു. രോഗികളുടെ മരിക്കുന്നതിനുള്ള അവകാശം വളരെ വലിയ അപമാനമാണെന്ന വാദത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. “വലിയ വേദന തോന്നിയാല്‍, എനിക്ക് ഇനി ഒരു സംഭാവനയും നല്‍കാനില്ലെന്ന് തോന്നിയാല്‍, ഞാന്‍ എനിക്ക് ചുറ്റുമുള്ളവര്‍ക്ക് ഒരു ബാധ്യത മാത്രമായാല്‍ ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കും.” അദ്ദേഹം പറഞ്ഞു.

Stephen-Hawking-03താന്‍ മരിക്കാന്‍ പോകുന്നതിന് മുമ്പ് ഈ പ്രപഞ്ചത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. “ചില സമയങ്ങളില്‍ ഞാന്‍ ഒറ്റപ്പെടാറുണ്ട്. കാരണം ജനങ്ങള്‍ എന്നോട് സംസാരിക്കാന്‍ ശങ്കിക്കും, അല്ലെങ്കില്‍ എന്റെ മറുപടി എഴുതാന്‍ അവര്‍ കാത്തിരിക്കില്ല. ആ സമയത്ത് ഞാന്‍ ക്ഷീണിക്കുകയും ഒഴിഞ്ഞുമാറുകയും ചെയ്യും” അദ്ദേഹം വ്യക്തമാക്കി.

“എനിക്ക് വീണ്ടും നീന്താന്‍ കഴിയുമെന്ന് ഞാന്‍ ആഗ്രഹിക്കും. എന്റെ കുട്ടികളുടെ ചെറുപ്പത്തില്‍ അവരുടെ കൂടെ കളിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമായി തോന്നുന്നു.” അദ്ദേഹം പറയുന്നു. ഈ രോഗം കണ്ടെത്തിയതിന് ശേഷം 5 അഞ്ച് ശതമാനം ആള്‍ക്കാര്‍ മാത്രമാണ് 10 വര്‍ഷത്തില്‍ കൂടുതല്‍ ജീവിച്ചതെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്.

രോഗം ബാധിച്ച 300 ഓളം ബ്രിട്ടീഷുകാരാണ് ആത്മഹത്യയ്ക്ക് സഹായം ചോദിച്ച് എത്തിയിരിക്കുന്നതെന്നും അവര്‍ പറയുന്നു. 273 ബ്രിട്ടീഷുകാരും 920 ജര്‍മന്‍കാരും 194 ഫ്രഞ്ച്കാരുമാണ് രോഗം കണ്ടെത്തി 16 വര്‍ഷത്തിനുള്ളില്‍ ആത്മഹത്യ ചെയ്തിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.