ലേബര്‍ പാര്‍ട്ടിക്കു പല സിറ്റിങ് സീറ്റുകളും ഇപ്പോള്‍ നഷ്ടമായിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. പതിറ്റാണ്ടുകള്‍ക്കു ശേഷമാണ് അവരുടെ പല ശക്തികേന്ദ്രങ്ങളിലും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ലീഡ് നേടുന്നത്. ചിലയിടങ്ങളില്‍ ആദ്യമായും.
86 സീറ്റിന്റെ ഭൂരിപക്ഷം അവര്‍ക്കു ലഭിക്കുമെന്നും ലേബര്‍ പാര്‍ട്ടി 200 സീറ്റില്‍ താഴെയായി ഒതുങ്ങുമെന്നുമാണ് അവര്‍ പ്രവചിച്ചത്. കഴിഞ്ഞ അഞ്ചു തെരഞ്ഞെടുപ്പുകളില്‍ ഒരു എക്‌സിറ്റ് പോള്‍ ഫലം മാത്രമാണു തെറ്റിയത്.
വ്യാഴാഴ്ചയാണ് ബ്രിട്ടീഷ് ജനത വോട്ട് രേഖപ്പെടുത്തിയത്. ‘തലമുറയിലെ ഏറ്റവും പ്രധാനപ്പെട്ട വിധിയെഴുത്ത്’ എന്നാണു തെരഞ്ഞെടുപ്പിനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. ബോറിസിനും കോര്‍ബിനും പുറമേ ലിബറല്‍ ഡെമോക്രാറ്റ് നേതാവ് ജോ സ്വിന്‍സണാണു പ്രധാനമന്ത്രി സ്ഥാനത്തിനു വേണ്ടി പോരാടുന്നത്.
3,322 സ്ഥാനാര്‍ഥികളാണ് ആകെ മത്സരിച്ചത്. പരമാവധി സീറ്റ് നേടി ബ്രെക്‌സിറ്റിനുള്ള നിലമൊരുക്കുകയാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ലക്ഷ്യം. തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്യുകയെന്നാല്‍ ബ്രെക്‌സിറ്റ് നടപ്പിലായെന്ന് ഉറപ്പിക്കാമെന്നാണു നിലവിലെ പ്രധാനമന്ത്രി കൂടിയായ ബോറിസിന്റെ വാദം.