ന്യൂദല്‍ഹി: ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കിയാല്‍ ഉണ്ടായേക്കാന്‍ പോകുന്നത് 2016ലെ നോട്ടുനിരോധനത്തേക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍. പേരുമാറ്റം നിലവില്‍വന്നാല്‍ അടിസ്ഥാനപരമായി വേണ്ട ആധാര്‍ അടക്കമള്ള എല്ലാ രേഖകളും രാജ്യത്തിന്റെ മുഴുവന്‍ കറന്‍സികളും നാണയങ്ങളും അസാധുവായേക്കും.
നിലവില്‍ രാജ്യത്തിന്റെ കറന്‍സികളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയെന്നും ആധാറില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, പാസ്‌പോര്‍ട്ടില്‍ റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ, തെരഞ്ഞെടുപ്പ് ഐ.ഡി കാര്‍ഡില്‍ ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ എന്നാണ് എഴുതിയിട്ടുള്ളത്. പേരുമാറ്റത്തോടെ ഇതെല്ലാം മാറ്റേണ്ടിവരും.
PM Modi’s gov’t replaces the name India with Bharat in G20 dinner invitations, triggering speculation that the name of the country will be officially changed https://t.co/c8IC4sYZam pic.twitter.com/cP9pmZ47i7
— Al Jazeera English (@AJEnglish) September 5, 2023
നോട്ട് നിരോധന കാലത്ത് ഇന്ത്യയിലാകെയുണ്ടായ വലിയ ക്യൂവും അതുകാരണമുണ്ടായ അനിഷ്ട സംഭവങ്ങളുമൊക്കെ രാജ്യത്തിന് മുന്നിലുണ്ട്. അങ്ങനെയിരിക്കെ രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള ഇപ്പോഴത്തെ നീക്കം നോട്ടുനിരോധന കാലത്തേക്കാള്‍ 10 ഇരട്ടി പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.