പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; യുവാവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
national news
പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം ബലാത്സംഗം; യുവാവിന്റെ ശിക്ഷ ശരിവെച്ച് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th November 2024, 3:18 pm

നാഗ്പൂർ: ഭാര്യയെ ബലാത്സംഗം ചെയ്ത ഭർത്താവിന് 10 വർഷം തടവ് വിധിച്ച് ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച്. പ്രായപൂർത്തിയാകാത്ത ഭാര്യയുമായി ഉഭയ സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതും ബലാത്സംഗമാണെന്ന് ബോംബെ ഹൈക്കോടതി വിധിച്ചിട്ടുള്ളതിനാൽ കേസിൽ ഭർത്താവിന്റെ ശിക്ഷ നാഗ്പൂർ ബെഞ്ച് വിധിച്ചു.

’18 വയസ്സിന് താഴെയുള്ള പെൺകുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് അവൾ വിവാഹിതയാണോ അല്ലയോ എന്നത് പരിഗണിക്കാതെ തന്നെ ബലാത്സംഗമാണെന്ന് പ്രസ്താവിക്കേണ്ടതാണ്,’ ജസ്റ്റിസ് ജി.എ. സനപ് പറഞ്ഞു

കേസിൽ വാദം നടക്കുമ്പോൾ യുവതിക്ക് 18 വയസ് പൂർത്തിയായിട്ടുണ്ടെന്നും എന്നാൽ നിർബന്ധപൂർവമുള്ള ലൈംഗീകബന്ധം ബലാത്സംഗത്തിന് തുല്യമാണെന്നും കോടതി പറഞ്ഞു. തുടർന്ന് കീഴ്‌ക്കോടതി വിധിച്ച ശിക്ഷയും പ്രതിക്ക് 10 വർഷത്തെ കഠിന തടവും ബെഞ്ച് ശരിവച്ചു.

പരാതിക്കാരിയോട് പുരുഷൻ നിർബന്ധിത ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതാണ് ഗർഭധാരണത്തിന് കാരണമായതെന്നാണ് കേസിൻ്റെ അടിസ്ഥാനം. പിന്നീട് അവളെ വിവാഹം കഴിച്ചു. എന്നാൽ, ഇവരുടെ ദാമ്പത്യ ബന്ധം വഷളായതോടെയാണ് ഇയാൾക്കെതിരെ പരാതി നൽകാൻ യുവതിയെ പ്രേരിപ്പിച്ചത്.

സമ്മതത്തിനു വിരുദ്ധമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടുവെന്ന പെൺകുട്ടിയുടെ ആരോപണം കണക്കിലെടുത്താണ് വിധി. ഇരുവരും വിവാഹിതരായിരുന്നു എന്ന വാദം കോടതി തള്ളി.

മഹാരാഷ്ട്രയിലെ വാർധയിൽ പിതാവിനും സഹോദരിമാർക്കും മുത്തശ്ശിക്കുമൊപ്പം താമസിക്കുമ്പോൾ പെൺകുട്ടിയുടെ അയൽവാസിയായിരുന്നു പ്രതി.

പ്രതിയും യുവതിയും 3-4 വർഷമായി പ്രണയത്തിലായിരുന്നു. എന്നിരുന്നാലും, ശാരീരിക ബന്ധത്തിനായുള്ള പ്രതിയുടെ ആവശ്യം ഇര നിരന്തരം നിരസിച്ചിരുന്നു. സാമ്പത്തിക ഞെരുക്കം കാരണം പുറത്ത് പോയി ജോലി ചെയ്ത പെൺകുട്ടിയെ യുവാവ് പിന്തുടരുകയായിരുന്നു. തുടർന്ന് അവർ ഒന്നിച്ച് താമസിക്കാൻ തുടങ്ങി. യുവതിയെ നിർബന്ധിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഗർഭധാരണത്തിന് കാരണമാവുകയും ചെയ്തു.

പിന്നാലെ യുവതിയോടുള്ള ഇയാളുടെ പെരുമാറ്റം മോശമാവുകയായിരുന്നു. പീഡനം സഹിക്കവയ്യാതെ, യുവതി 2019 മെയ് മാസത്തിൽ പൊലീസിൽ പരാതി നൽകി, ഇത് പ്രതിയുടെ അറസ്റ്റിലേക്ക് നയിച്ചു.

തൻ്റെ വാദത്തിൽ, ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മതപ്രകാരമാണെന്നും യുവതി തൻ്റെ ഭാര്യയാണെന്നും പ്രതി അവകാശപ്പെട്ടു. എന്നാൽ പീഡനത്തിനിരയായിരിക്കുമ്പോൾ യുവതിക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഭാര്യ ആണെങ്കിലും സമ്മത പ്രകാരമല്ലാത്ത പീഡനം കുറ്റമാണെന്നും കോടതി വിധിച്ചു.

‘എൻ്റെ അഭിപ്രായത്തിൽ, ഈ വാദം ഒന്നിലധികം കാരണങ്ങളാൽ അംഗീകരിക്കാനാവില്ല. ഈ കേസിൽ, കുറ്റകൃത്യം നടന്ന തീയതിയിൽ ഇരയ്ക്ക് 18 വയസ്സിന് താഴെയായിരുന്നുവെന്ന് പ്രോസിക്യൂഷൻ തെളിയിച്ചു’ കോടതി വിധിച്ചു.

പെൺകുട്ടിയും പ്രതിയും ഇവർക്ക് ജനിച്ച ആൺകുഞ്ഞിൻ്റെ മാതാപിതാക്കളാണെന്ന് ഡി.എൻ.എ റിപ്പോർട്ട് സ്ഥിരീകരിച്ചതായി ബെഞ്ച് നിരീക്ഷിച്ചു.

Content Highlight: Consensual sex with minor wife is rape: High Court upholds 10-year jail for man