'നികുതി പണം കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ തുടങ്ങി പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറഞ്ഞ് പരിഹസിക്കരുത്'; ജിഗ്നേഷ് മേവാനി
Kerala News
'നികുതി പണം കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ തുടങ്ങി പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറഞ്ഞ് പരിഹസിക്കരുത്'; ജിഗ്നേഷ് മേവാനി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th December 2019, 8:53 pm

കോഴിക്കോട്: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ശക്തമായി രംഗത്തു വന്ന് ദളിത് പ്രവര്‍ത്തകനും അഭിഭാഷകനുമായ ജിഗ്നേഷ് മേവാനി. ഗവര്‍ണര്‍ പദവി രാജി വെച്ച് ആര്‍.എസ്.എസിന്റെ വക്താവ് പണി നോക്കുന്നതായിരിക്കും നല്ലതെന്നാണ് ജിഗ്നേഷ് മേവാനി പറഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് നടക്കുന്ന റാലികളില്‍ പങ്കെടുക്കവേ പ്രസ്സ്‌ക്ലബില്‍ സംസാരിക്കുകയായിരുന്നു ജിഗ്നേഷ് മേവാനി.

നികുതിപ്പണം കൊണ്ട് കോണ്‍സന്‍ട്രേഷന്‍ ക്യാംപുകള്‍ ഉണ്ടാക്കി പൗരത്വ നിയമത്തെപ്പറ്റി ചര്‍ച്ചയാവാമെന്ന് പറഞ്ഞ് പരിഹസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ഗാന്ധി നയിച്ച സിവില്‍ നിയമലംഘന സമരമുറയായി മുന്നോട്ട് പോകണമെന്നും മോദിയും അമിത്ഷായും കളവുകള്‍ ആവര്‍ത്തിക്കുകയാണെന്നും ജിഗ്നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഗവര്‍ണര്‍ പദവിക്ക് ചേരാത്ത കാര്യങ്ങളാണ് ആരിഫ് മുഹമ്മദ് ഖാന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.