പേര് കൊണ്ടാണ് ഹേമന്ത് ജി. നായര്‍ സംവിധാനം ചെയ്ത ചിത്രം ഹിഗ്വിറ്റ ആദ്യം ശ്രദ്ധാകേന്ദ്രമായത്. ഹിഗ്വിറ്റ എന്നത് തന്റെ ചെറുകഥയുടെ പേരാണെന്ന് പറഞ്ഞ് എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. ഹിഗ്വിറ്റ എന്ന തന്റെ കഥക്ക് മേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് സങ്കടകരമാണെന്നും എന്‍.എസ്. മാധവന്‍ പറഞ്ഞിരുന്നു. ഈ വിവാദങ്ങള്‍ മുറുകുമ്പോഴും സിനിമയുടെ പേര് മാറ്റില്ലെന്ന തീരുമാനത്തില്‍ അണിയറപ്രവര്‍ത്തകര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ഈ വിവാദങ്ങള്‍ കൊണ്ട് തന്നെ പേരുമായി കണക്ഷനായിരിക്കും സിനിമ കാണുന്ന ഓരോ പ്രേക്ഷകനും നോക്കുന്നത്. കൊളംബിയന്‍ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍കീപ്പറായിരുന്നു റെനെ ഹിഗ്വിറ്റ. ഫുട്‌ബോള്‍ പ്രേമികള്‍ക്കെല്ലാം സുപരിചിതനായ കളിക്കാരന്‍. കളിശൈലി കൊണ്ട് തന്നെയാണ് ഹിഗ്വിറ്റ എന്ന ഗോളി ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടുന്നത്.
ഗോളിക്ക് നിശ്ചയിച്ചിരുന്ന പരിധികള്‍ ലംഘിച്ച് മൈതാനത്തേക്ക് ഇറങ്ങിക്കളിക്കുമായിരുന്ന ഹിഗ്വിറ്റയുടെ കളിശൈലി മൈതാനത്തിന് പുതുമയായിരുന്നു.
Spoiler Alert
കൊളംബിയന്‍ ഗോളിയും കേരളത്തിലെ ഇടതു രാഷ്ട്രീയ പാര്‍ട്ടിയെ കേന്ദ്രീകരിച്ചുള്ള സിനിമയും തമ്മില്‍ എന്തു കണക്ഷനാവും ഉണ്ടായിരിക്കുക? സിനിമയുടെ മുക്കാല്‍ ഭാഗവും ഈ ചോദ്യത്തിന് ഉത്തരം ലഭിക്കില്ല. ക്ലൈമാക്‌സിലാവും ഈ കണക്ഷന്‍ പ്രേക്ഷകരിലേക്ക് എത്തുക.
ചിത്രത്തിലെ ഒരു കഥാപാത്രത്തിനോടാണ് ഹിഗ്വിറ്റക്ക് കണക്ഷന്‍ ഉണ്ടാവുന്നത്. ആ കണക്ഷന്‍ നിര്‍മിച്ചെടുത്ത രീതി മനോഹരമായിരുന്നു. ഈ കഥാപാത്രത്തെ കൊണ്ട് തന്നെയാണ് ഈ കണക്ഷന്‍ പറയിക്കുന്നതും. എന്നാല്‍ അതിന്റെ ആവശ്യം ഉണ്ടായിരുന്നില്ല. അത് ഒരുതരം സ്പൂണ്‍ഫീഡിങ് പോലെയായിരുന്നു. അല്ലാതെ തന്നെ പ്രേക്ഷകരിലേക്ക് ഇത് കമ്മ്യൂണിക്കേറ്റ് ആവുന്നുണ്ട്.
ഈ കണക്ഷന്‍ പറയുന്ന പത്ത് മിനിട്ട് സിനിമ ശരിക്ക് എന്‍ഗേജിങ്ങാവുന്നുണ്ട്. എന്നാല്‍ അതിന് വേണ്ടി രണ്ടേകാല്‍ മണിക്കൂറോളം ക്ഷമിച്ചിരിക്കേണ്ട അവസ്ഥ കൂടി പ്രേക്ഷകര്‍ക്കുണ്ടാവുന്നുണ്ട്.
Content Highlight: connection between rene higuita and higuita movie