| Saturday, 25th November 2023, 11:37 am

'കോണ്‍ജറിങ് കണ്ണപ്പന്‍'; പൊട്ടിചിരിപ്പിക്കാന്‍ കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രമെത്തുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് നടന്‍ സതീഷിനെ നായകനാക്കി നവാഗതനായ സെല്‍വിന്‍ രാജ് സേവ്യര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കോമഡി ഹൊറര്‍ ത്രില്ലര്‍ ചിത്രം ‘കോണ്‍ജറിങ് കണ്ണപ്പന്‍’ ഡിസംബര്‍ 8ന് തിയേറ്ററില്‍ റിലീസ് ചെയ്യും.

എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ കല്‍പാത്തി എസ്. അഘോരം, കല്‍പാത്തി എസ്. ഗണേഷ്, കല്‍പാത്തി എസ്. സുരേഷ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്.

‘ദളപതി68’ എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന വിജയ്‌യുടെ 68ാമത്തെ സിനിമ നിര്‍മിക്കുന്നത് എ.ജി.എസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.

ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന 24ാമത്തെ സിനിമയാണ് ‘കോണ്‍ജറിങ് കണ്ണപ്പന്‍’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിട്ടുണ്ട്.

സതീഷിന് പുറമെ റെജിന കസാന്ദ്ര, നാസര്‍, ആനന്ദ് രാജ്, ശരണ്യ പൊന്‍വണ്ണന്‍, വി.ടി.വി ഗണേഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം പ്രേക്ഷകര്‍ക്ക് വ്യത്യസ്തമായൊരു കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക.

യുവ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം പകരുന്നത്. ചിത്രസംയോജനം: പ്രദീപ് ഇ. രാഘവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഡി. ശരവണ കുമാര്‍, അസോസിയേറ്റ് ക്രിയേറ്റീവ് പ്രൊഡ്യുസര്‍: ഐശ്വര്യ കല്‍പാത്തി

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: എസ്. എം. വെങ്കട്ട് മാണിക്യം, ക്രിയേറ്റീവ് പ്രൊഡ്യുസര്‍: അര്‍ച്ചന കല്‍പാത്തി, കോസ്റ്റ്യൂം: മീനാക്ഷി എന്‍, പി.ആര്‍.ഒ: ശബരി.

Content Highlight: Conjuring Kannappan; The Comedy Horror Thriller Film Release

We use cookies to give you the best possible experience. Learn more