മോഡിയെ നായകനാക്കി കോണ്‍ഗ്രസിന്റെ ഗാംഗ്‌സ് ഓഫ് വസെയ്പൂര്‍ പോസ്റ്റര്‍
India
മോഡിയെ നായകനാക്കി കോണ്‍ഗ്രസിന്റെ ഗാംഗ്‌സ് ഓഫ് വസെയ്പൂര്‍ പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th July 2012, 9:50 am

അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കതിരെ പോസ്റ്റര്‍ പ്രചരണവുമായി കോണ്‍ഗ്രസ് രംഗത്ത്. “ഗാംഗ്‌സ് ഓഫ് വസെയ്പൂര്‍”’ എന്ന ബോളിവുഡ് സിനിമയുടെ പോസ്റ്ററിന് സമാനമായി “ഗാംഗ്‌സ് ഓഫ് ചോര്‍പൂര്‍”’ എന്ന് തലക്കെട്ടോടു കൂടി മോഡിയുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.

പോസ്റ്ററിന് താഴെ അടുത്ത തിരഞ്ഞെടുപ്പുവരെ ജനങ്ങള്‍ ഞങ്ങള്‍ ചൂഷണം ചെയ്യുമെന്ന് മോഡി പറയുന്ന തരത്തിലുള്ള കുറിപ്പും ചിത്രത്തിന് താഴെയുണ്ട്.  മോഡിക്കു പുറമേ അറിയപ്പെടുന്ന വ്യവസായി ഗൗതം അദാനിയുടെ ചിത്രവും പോസ്റ്ററിലുണ്ട്.

ഈ പോസ്റ്ററുകളുമായി കോണ്‍ഗ്രസ് എം.എല്‍.എ ഗ്യാസുദിന്‍ ഷേയ്ക്കിന്റെ നേതൃത്വത്തില്‍ നഗരത്തില്‍ റാലിയും നടന്നു.റാലിയില്‍ ഒരു കഴുതയെ കാവി ബെല്‍റ്റ് അണിയിച്ച് നടത്തുകയും ചെയ്തു. ചുരുക്കം ചില വ്യവസായികള്‍ക്ക് മാത്രം നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്ന മോഡി സര്‍ക്കാര്‍ സാധാരണക്കാരെ അവഗണിക്കുകയാണെന്നാണ് പോസ്റ്ററിന്റെ പ്രമേയമെന്ന് ഗ്യാസുദ്ദീന്‍ പറഞ്ഞു. ടാറ്റയ്ക്കു ലഭിച്ച നേട്ടങ്ങളും,  ഗുജറാത്തില്‍ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തുന്നതില്‍ മോഡി സര്‍ക്കാര്‍ പരാജയപ്പെട്ടതും പോസ്റ്ററില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.