ന്യൂദല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനത്തിനുമായി കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്ന് കൊടിക്കുന്നില്‍ സുരേഷ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും പ്രതിപക്ഷനേതൃത്വവും കോണ്‍ഗ്രസിന് നല്‍കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ചില സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ച് വിസമ്മതിച്ചുവെന്നും കൊടിക്കുന്നില്‍ സുരേഷ് ആരോപിച്ചു.
കോണ്‍ഗ്രസിന്റെ സംയുക്ത പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംഭവിച്ചതുപോലെ വീണ്ടും സംഭവിക്കുകയാണെങ്കില്‍ ഭരണഘടനാ വിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് തുടരാന്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെടുമെന്നും രാഹുല്‍ ഏത് സ്ഥാനം തിരഞ്ഞെടുത്താലും അത് അംഗീകരിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു.
നേരത്തെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷയായി സോണിയാ ഗാന്ധിയെ തെരഞ്ഞെടുത്തിരുന്നു. ഇന്ന് ചേര്‍ന്ന എം.പിമാരുടെ യോഗത്തിലായിരുന്നു സോണിയയെ അധ്യക്ഷയായി തെ