ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിന്റെ ഉദ്ഘാടനത്തിന് കോണ്‍ഗ്രസ് നേതാവ് കെ. സി വേണുഗോപാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
ആലപ്പുഴ എം.പിയായ വേണുഗോപാലിനെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് ദേശീയ പാതയില്‍ നടത്തിയ പ്രകടനം പൊലീസ് തടയുകയായിരുന്നു. തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.
കേന്ദ്രവും കേരളവും കെ. സി വേണുഗോപലിനെ ഒരു പോലെ തഴഞ്ഞെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. സ്ഥലത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഉദ്ഘാടന വേദിയ്ക്കരികില്‍ കെ. സി വേണുഗോപാലിനും കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനും അഭിവാദ്യമര്‍പ്പിച്ച് കൊണ്ട് ഫ്‌ളക്‌സ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. ഇത് പൊലീസ് ഇടപെട്ട് നീക്കം ചെയ്തു.
ക്ഷണിക്കാത്തതില്‍ പ്രതികരണവുമായി കെ. സി വേണുഗോപാല്‍ എം. പി രംഗത്തെത്തി. പരിപാടിയുടെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ട് കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ആരെങ്കിലും വിളിക്കുമോ എന്ന് കാത്തിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പങ്കെടുക്കുന്നവരെ നിശ്ചയിക്കുന്നത് കേന്ദ്രം നേരിട്ടിടപ്പെട്ടാണെന്നാണ് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ പറഞ്ഞത്. കേന്ദ്ര സര്‍ക്കാരാണ് ഓരോരുത്തരും സംസാരിക്കേണ്ട സമയം പോലും നിശ്ചയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും എല്ലാവരെയും വിളിക്കാന്‍ തീരുമാനിച്ചിരുന്നതായിരുന്നെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു.
ആലപ്പുഴ ബൈപ്പാസ് ഇന്ന് ഉച്ചയ്ക്കാണ് നാടിന് സമര്‍പ്പിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിന്‍ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
400 കോടിയോളം രൂപ ചെലവിട്ടാണ് ബൈപ്പാസ് നിര്‍മിച്ചിരിക്കുന്നത്. കേരളത്തിലെ ഏറ്റവും നീളം കൂടിയ എലവേറ്റഡ് ഹൈവേ കൂടിയാണിത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress workers protest over not inviting KC Venugopal