| Saturday, 9th January 2021, 8:56 am

പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ എടുത്താല്‍ രാജിവെച്ച് ഇടതുപക്ഷത്തിനായി പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഈരാറ്റുപേട്ട: പി.സി ജോര്‍ജ് എം.എല്‍.എ യു.ഡി.എഫില്‍ എത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെ കോണ്‍ഗ്രസില്‍ എതിര്‍പ്പുകള്‍ ശക്തമാകുന്നു. പി.സി ജോര്‍ജിനെ മുന്നണിയിലെടുത്താല്‍ ഈരാറ്റുപേട്ടയിലെ മുഴുവന്‍ ഭാരവാഹികളും രാജിവെക്കുമെന്ന് മുന്‍ നഗരസഭാ അധ്യക്ഷനും ബ്ലോക്ക് ഈരാറ്റുപേട്ട പ്രസിഡന്റുമായ നിസാര്‍ കുര്‍ബാനി പ്രതികരിച്ചു.

കോണ്‍ഗ്രസ് കമ്മിറ്റിയിലെ ഭാരവാഹിത്വം രാജിവെക്കുന്നതോടൊപ്പം ഇടുതപക്ഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും നിസാര്‍ കുര്‍ബാനി പറഞ്ഞു.

പി.സി ജോര്‍ജിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളില്‍ എതിര്‍പ്പറിയിച്ചു കൊണ്ടാണ് നിസാര്‍ പ്രസ്താവന നടത്തിയത്.

പി.സി ജോര്‍ജിന്റെ മുസ് ലിം വിരുദ്ധ പരാമര്‍ശം ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. ഒരു ജനാധിപത്യ രാജ്യത്തെ ഒരു നേതാവും ഒരു സമുദായത്തെ പറ്റി സംസാരിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണ് പി.സി ജോര്‍ജ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഈരാറ്റുപേട്ട ബ്ലോക്ക് കമ്മറ്റിയുടെ കീഴിലുള്ള ആറ് മണ്ഡലം കമ്മിറ്റികളും പി.സി ജോര്‍ജിനെ യു.ഡി.എഫില്‍ എടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

നിലവില്‍ ഒരു മുന്നണിയുടെയും ഭാഗമല്ലാത്ത പി.സി ജോര്‍ജിന്റെ ജനപക്ഷം യു.ഡി.എഫുമായി അടുക്കാനുള്ള ശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പി.സി ജോര്‍ജിന്റെ മുന്നണി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ യു.ഡി.എഫ് ചര്‍ച്ച ചെയ്‌തേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress workers against including P C George in UDF, says will resign and work for LDF

Latest Stories

We use cookies to give you the best possible experience. Learn more