ബെംഗളൂരു: കര്‍ണാടകയില്‍ അധികാരം തിരിച്ചുപിടിക്കാന്‍ ബി.ജെ.പി. നടത്തുന്ന കുതിരക്കച്ചവടത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് മന്ത്രി ഡി.കെ. ശിവകുമാര്‍. ഞങ്ങളുടെ എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ടെന്നും നെറികെട്ട രാഷ്ട്രീയം അവര്‍ കളിക്കില്ലെന്നും ശിവകുമാര്‍ എ.എന്‍.ഐയോട് പറഞ്ഞു.
“”ഞങ്ങളുടെ എം.എല്‍.എമാര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഭരണഘടനയോടും ജനങ്ങളോടും ഉത്തരം പറയാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. അവറൊരിക്കലും നെറികെട്ട രാഷ്ട്രീയം കളിക്കില്ല””-ഡി.കെ.ശിവകുമാര്‍ പറഞ്ഞു.
ബി.ജെ.പി അധികാരം തിരിച്ചുപിടിക്കാനായി കളിക്കുന്ന രാഷ്ട്രീയത്തേയും അദ്ദേഹം വിമര്‍ശിച്ചു. മഹാഗത്ബന്ദന് അനാവശ്യ ആവേശമുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. ആദ്യം അവര്‍ സ്വയം നീതികാണിക്കെന്നായിരുന്നു ശിവകുമാറിന്റെ വിമര്‍ശനം.
നേരത്തെ കര്‍ണാടകയില്‍ ബി.ജെ.പി. കോണ്‍ഗ്രസ് എം.എല്‍.എമാരെ തട്ടിയെടുക്കുന്നുവെന്നാരോപിച്ച് ഡി.കെ.ശിവകുമാര്‍ രംഗത്തെത്തിയിരുന്നു. ഓപ്പറേഷന്‍ ലോട്ടസിന്റെ ഭാഗമായി മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാരെ ബി.ജെ.പി മുംബൈയില്‍ പാര്‍പ്പിച്ചിരിക്കുന്നുവെന്ന ആരോപണവുമായാണ് മന്ത്രി ഡി.കെ. ശിവകുമാര്‍ നേരത്തെ രംഗത്ത് എത്തിയത്.