ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തെ എല്ലാ വീട്ടിലും കുടുംബ നാഥയായ സ്ത്രീകള്‍ക്ക് പ്രതിമാസം 2,000 നല്‍കുമെന്ന് കോണ്‍ഗ്രസ്. ബെംഗളൂരുവില്‍ നടന്ന കോണ്‍ഗ്രസിന്റെ ഒരു കണ്‍വെന്‍ഷനില്‍ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാണ് ഈ പ്രഖ്യാപനം നടത്തിയത്.
1.5 കോടി ഉപയോക്താക്കളെയാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. ‘ഗൃഹ ലക്ഷ്മി’ എന്ന ടൈറ്റിലിലാണ് പരിപാടി നടപ്പാക്കുന്നത്. ‘നാ നായികി’ എന്ന തക്കെട്ടില്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെ.പി.സി.സി) പാലസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
അടുത്തമാസം അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില്‍ സ്ത്രീകള്‍ കുടുംബനാഥമാരായ എല്ലാ കുടുംബങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ് പ്രഖ്യാപിച്ചിരുന്നു. ഇതിന് ബദലായാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
എല്ലാ വീടുകള്‍ക്കും എല്ലാ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുമെന്ന് കഴിഞ്ഞ ആഴ്ച കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു.
ഈ വര്‍ഷം മെയ് മാസത്തോടെയാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ വലിയ ഒരുക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ജനുവരി 28 വരെ നടക്കുന്ന കര്‍ണാടകപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രജാധ്വനിയെന്ന പ്രചാരണപരിപാടി നടക്കുന്നുണ്ട്.
ഇതിനിടയില്‍ കോലാറില്‍ നിന്ന് മത്സരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചട്ടുണ്ട്. ഹൈക്കമാന്‍ഡ് പട്ടിക വരുന്നതിന് മുമ്പേയാണ് സിദ്ധരാമയ്യയുടെ പ്രഖ്യാപനം. 2018ല്‍ ഇരട്ട സീറ്റുകളില്‍ നിന്ന് മത്സരിച്ച സിദ്ധരാമയ്യ അതിലൊരു മണ്ഡലത്തില്‍ തോറ്റിരുന്നു.
Content Highlight: Congress with the announcement 2,000 per month to the women if comes to power in Karnataka