| Tuesday, 10th November 2020, 5:57 pm

ഹരിയാന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ഹരിയാനയിലെ ബറോഡ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയത്തിലേക്ക്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒളിംപ്യന്‍ യോഗേശ്വര്‍ ദത്തിനെ പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ ഇന്ദുരാജ് നര്‍വാലാണ് സംസ്ഥാനത്തെ ഏക ഉപതെരഞ്ഞെടുപ്പില്‍ വിജയത്തിലേക്കടുക്കുന്നത്.

ജയം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റിലെ കണക്ക് പ്രകാരം കോണ്‍ഗ്രസ് മികച്ച ലീഡ് നേടിയിട്ടുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ തോല്‍വി സമ്മതിക്കുകയും ചെയ്തു.

54918 വോട്ടാണ് കോണ്‍ഗ്രസ് ബറോഡയില്‍ നേടിയിട്ടുള്ളത്. 45049 വോട്ടാണ് ബി.ജെ.പിയ്ക്ക് ലഭിച്ചിട്ടുള്ളത്.

കോണ്‍ഗ്രസ് എം.എല്‍.എ ശ്രീകിഷന്റെ മരണമാണ് ബറോഡയില്‍ ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കിയത്. മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്ക് സ്വാധീനമുള്ള മണ്ഡലമാണ് ബറോഡ.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress wins Baroda bypoll, hands BJP’s Yogeshwar Dutt his second defeat

We use cookies to give you the best possible experience. Learn more