| Monday, 14th December 2020, 1:59 pm

ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പാഴായി; രാജസ്ഥാനില്‍ ആധിപത്യം ഉറപ്പിച്ച് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സ്വന്തമാക്കി കോണ്‍ഗ്രസ്. 12 ജില്ലകളിലെ 50 മുന്‍സിപ്പല്‍ ബോഡികളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 620 സീറ്റുകളിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. കോണ്‍ഗ്രസിന്റെ വിജയം ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്.

1,775 വാര്‍ഡുകളില്‍ 620 ഉം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കിയപ്പോള്‍ ബി.ജെ.പി 548 സീറ്റിലാണ് വിജയിച്ചത്. ബി.എസ്.പി ഏഴ് സീറ്റിലും വിജയിച്ചു. രണ്ട് സീറ്റുകളാണ് സി.പി.ഐക്കും സി.പി.ഐ.എമ്മിനും കിട്ടിയത്. ആര്‍.എല്‍.പി ക്ക് ഒരു സീറ്റ് ലഭിച്ചു. 595 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികളെ അഭിനന്ദിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി

” മുനിസിപ്പല്‍, സിറ്റി കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും കോണ്‍ഗ്രസിന് വിജയം നല്‍കുകയും ചെയ്ത സംസ്ഥാനത്തെ ജനങ്ങളോട് ഞാന്‍ നന്ദിയര്‍പ്പിക്കുന്നു, ”രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  Congress wins 620 seats in municipal body polls in Rajasthan

We use cookies to give you the best possible experience. Learn more