| Thursday, 24th October 2019, 4:44 pm

ഗുജറാത്തില്‍ പൊരുതിക്കയറി കോണ്‍ഗ്രസ്; രണ്ടിടത്ത് ജയം; രണ്ടിടത്ത് ലീഡ് ചെയ്യുന്നു; ബി.ജെ.പിക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ ലീഡ് നിലയുയര്‍ത്തി കോണ്‍ഗ്രസ്. ആറ് മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ രണ്ട് സീറ്റില്‍ കോണ്‍ഗ്രസിനാണ് ജയം. ഒരു സീറ്റില്‍ മാത്രമാണ് ഇതുവരെ ബി.ജെ.പിക്ക് ജയിക്കാനായത്.

അര്‍വാല്ലി ജില്ലയിലെ ബയാദില്‍ ബി.ജെ.പിയുടെ ദവാല്‍സിങ് സാലയെ 700 വോട്ടുകളുടെ ഭൂരിപക്ഷത്തിന് പിന്നിലാക്കിയാണ് കോണ്‍ഗ്രസിന്റെ ജഷു പട്ടേല്‍ ജയിച്ചുകയറിയത്.

പരാജയമുറപ്പിച്ചതിന് പിന്നാലെ സാല കൗണ്ടിങ് സെന്ററില്‍നിന്നും ഇറങ്ങിപ്പോയി.

ബാക്കിയുള്ള രണ്ട് സീറ്റില്‍ കോണ്‍ഗ്രസിന് വ്യക്തമായ ലീഡുണ്ട്. ഒരു സീറ്റില്‍ മാത്രമാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.

തരാഡ്, ഖരേലു, അമരാവതി, ലുനാവാദേ, രാധന്‍പൂര്‍, ബയാദ് എന്നിങ്ങനെ ആറ് മണ്ഡലങ്ങളിലാണ് ഉപ തെരഞ്ഞെടുപ്പ് നടന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളില്‍ നാല് സീറ്റുകളിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയം ബി.ജെ.പിക്കൊപ്പമായിരുന്നു.

We use cookies to give you the best possible experience. Learn more