ബെംഗളൂരു: കര്‍ണാടകത്തിലെ നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ. ചൊവ്വാഴ്ചയാണ് ഫലം പുറത്ത് വന്നത്.
ഹോസ്‌കോട്ട്. ചിക്കബല്ലാപൂര്‍, ഹുന്‍സൂര്‍, സിരുഗുപ്പ സിറ്റി മുനിസിപ്പല്‍ കൗണ്‍സിലുകളിലേയും തെക്കലാക്കോട്ട് ടൗണ്‍ പഞ്ചായത്തിലെയും സിന്ദഗി ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ 167 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ 69 സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
59 സീറ്റുകളിലാണ് ബി.ജെ.പി വിജയിച്ചത്. ജനതാദള്‍ എസ് 15 സീറ്റുകളില്‍ വിജയിച്ചു. സ്വതന്ത്രരും മറ്റുള്ളവരും 24 സീറ്റുകള്‍ സ്വന്തമാക്കി. ഫെബ്രുവരി 9നാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ചിക്കബല്ലാപൂര്‍,ഹുന്‍സൂര്‍, സിരുഗുപ്പ, സിന്ദഗി കൗണ്‍സിലുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയപ്പോള്‍ ഹോസ്‌ക്കോട്ട് ബി.ജെ.പി സ്വന്തമാക്കി. ചിക്കബല്ലാപൂരില്‍ 31ല്‍ 16 സീറ്റ് കോണ്‍ഗ്രസ് നേടി. ഹോസ്‌ക്കോട്ടില്‍ 31ല്‍ 22 സീറ്റുകള്‍ ബി.ജെ.പി നേടി.
താഴെത്തട്ടില്‍ കോണ്‍ഗ്രസ് ഇപ്പോഴും ശക്തമാണെന്നാണ് ഈ തെരഞ്ഞെടുപ്പ് തെളിയിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.