ഭോപ്പാല്‍: മധ്യപ്രദേശില്‍ മന്ത്രിസഭാ വികസനം നടക്കുമെന്ന് അഭ്യൂഹങ്ങള്‍ നടക്കവേ ബി.ജെ.പിക്കെതിരെ പ്രതികരണവുമായി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. സംസ്ഥാനത്ത് 24 മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 22 സീറ്റുകളില്‍ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ രൂപീകരിച്ച് ഒരു മാസം രൂപീകരിച്ച് കഴിഞ്ഞപ്പോഴേക്കും ഒരുപാട് ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ക്യാബിനറ്റില്‍ അഞ്ച് മന്ത്രിമാര്‍ മാത്രമായി ഒതുങ്ങിപോയിരിക്കുകയാണ്. ഇന്നോ നാളെയോ മന്ത്രിസഭാ വികസിപ്പിക്കും എന്ന് കഴിഞ്ഞ 15 ദിവസത്തോളമായി നമ്മള്‍ കേള്‍ക്കുകയാണ്. ആരൊക്കെയാണ് ക്യാബിനറ്റില്‍ ഉള്‍പ്പെടുകയെന്ന് നമുക്ക് നോക്കാമെന്നും കമല്‍നാഥ് പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 24 മണ്ഡലങ്ങളില്‍ 20-22 സീറ്റുകളില്‍ ഏത് സാഹചര്യത്തിലും കോണ്‍ഗ്രസ് വിജയിക്കും. കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നവര്‍ അങ്ങനെ ചെയ്യാനുണ്ടായ ശരിയായ കാരണം എന്താണെന്ന് മധ്യപ്രദേശിലെ ജനങ്ങള്‍ക്ക് അറിയാമെന്നും കമല്‍നാഥ് പറഞ്ഞു.
സര്‍ക്കാരിനെ താഴെയിറക്കുന്നതില്‍ ജ്യോതിരാദിത്യ സിന്ധ്യ നടത്തിയ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ പ്രതികരിക്കും. വിഷയത്തില്‍ അഭിപ്രായം പറയാന്‍ ഇല്ലെന്നും കമല്‍നാഥ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക