കോഴിക്കോട്: ലോക് സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായത് കൊണ്ട് 18 സീറ്റുകൾ വരെ യു.ഡി.എഫിന് നേടാനാകും എന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കോഴിക്കോട്: ലോക് സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമായത് കൊണ്ട് 18 സീറ്റുകൾ വരെ യു.ഡി.എഫിന് നേടാനാകും എന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വടകരയിൽ യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ വിജയകരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കെ. മുരളീധരൻ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും കുഞ്ഞാലിക്കുട്ടി അവകാശപ്പെട്ടു.
ന്യൂനപക്ഷങ്ങളെല്ലാം ആവേശത്തോടെ പോളിങ് ബൂത്തിലെത്തിയതെന്നും അത് യു.ഡി.എഫിന് ഗുണകരമായെന്നും മുസ്‌ലിം ലീഗ് വിലയിരുത്തുന്നു. തെക്കൻ ജില്ലകളിലും മലബാറിലും ന്യൂനപക്ഷ വോട്ടുകൾ ഏകീകരിക്കാൻ മുസ്ലിം ലീഗിന് കഴിഞ്ഞെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് രണ്ടര ലക്ഷത്തോളം ഭൂരിപക്ഷവും പൊന്നാനിയിൽ എഴുപതിനായിരത്തോളം ഭൂരിപക്ഷം ഇ ടി മുഹമ്മദ് ബഷീറിന് ലഭിക്കുമെന്നും മുസ്ലിം ലീഗ് കണക്കാക്കുന്നു. ശബരിമല വിഷയത്തിലെ സംസ്ഥാന സർക്കാരിന്റെ നിലപാട് യുഡിഎഫിന് അനുകൂലമായെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സമിതി വിലയിരുത്തി.
ഏപ്രിൽ 23 നാണ് കേരളത്തിൽ ലോക് സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴു ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലായിരുന്നു കേരത്തിലെ പോളിങ്. 77.6 ശതമാനമായിരുന്നു കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ പോളിംഗ്.