| Saturday, 20th February 2021, 8:59 am

ബി.ജെ.പിയുടെ വെല്ലുവിളി കോണ്‍ഗ്രസ് അതിജീവിക്കും;പുതുച്ചേരിയില്‍ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാറെന്ന് നാരായണസാമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: പുതുച്ചേരി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്ന് മുഖ്യമന്ത്രി വി നാരായണസാമി. എ.ഐ.എന്‍.ആര്‍സി.യുടെയും എ.ഐ.ഡി.എംകെയുടെയും സഹായത്തോടെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണ് പുതുച്ചേരിയില്‍ നടക്കുന്നതെന്നും നാരായണ സാമി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു ഏകാധിപതിയെ പോലെയാണ് പെരുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ ആദായനികുതി, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ എന്നിവയെ അഴിച്ചുവിട്ടുകൊണ്ട് ജനാധിപത്യത്തിനെ അപകടാവസ്ഥയിലെത്തിക്കാനുള്ള ദുരദ്ദേശം ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ തുറന്നുകാട്ടിയെന്നും നാരായണസാമി പറഞ്ഞു.

പുതിച്ചേരി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളെ ചെറുത്തുനിന്നിട്ടുണ്ടെന്നും ഈ പ്രതിസന്ധിയും തങ്ങള്‍ തരണം ചെയ്യുമെന്നും നാരായണസാമി പറഞ്ഞു.

പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഫെബ്രുവരി 22ന് ഭൂരിപക്ഷം തെളിയിക്കണമെന്ന് ലെഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍ അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് സൗന്ദര്‍രാജന്‍ മുഖ്യമന്ത്രി വി. നാരായണസാമിയ്ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.

നേരത്തെ പുതുച്ചേരി ലഫ്റ്റനന്റ് സ്ഥാനത്ത് നിന്ന് കിരണ്‍ ബേദിയെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് തമിഴ്നാട് ബി.ജെ.പി ഘടകത്തിന്റെ മുന്‍ അധ്യക്ഷനായിരുന്ന സൗന്ദര്‍രാജന് താല്‍ക്കാലിക ചുമതല നല്‍കിയത്. തെരഞ്ഞെടുപ്പിന് ഒരു മാസം ശേഷിക്കെയാണ് രണ്ട് ദിവസത്തിനുള്ളില്‍ നാല് കോണ്‍ഗ്രസ് മന്ത്രിമാര്‍ രാജിവെച്ച പുതുച്ചേരി സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress Will Overcome Designs To Topple Government: Puducherry Chief Minister

We use cookies to give you the best possible experience. Learn more