പ്രകടന പത്രികയില്‍ ഇല്ലാത്ത വാഗ്ദാനം; അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന് നാല് ഉപമുഖ്യമന്ത്രിമാര്‍; പുതിയ രാഷ്ട്രീയ നീക്കവുമായി ഭൂപീന്ദര്‍ സിംഗ് ഹൂഡ
Haryana
പ്രകടന പത്രികയില്‍ ഇല്ലാത്ത വാഗ്ദാനം; അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്തിന് നാല് ഉപമുഖ്യമന്ത്രിമാര്‍; പുതിയ രാഷ്ട്രീയ നീക്കവുമായി ഭൂപീന്ദര്‍ സിംഗ് ഹൂഡ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 2:42 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലാല്‍ ഹരിയാനയില്‍ നാല് ഉപമുഖ്യമന്ത്രിമാരുണ്ടാവുമെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. ഇത് പ്രകടന പത്രികയുടെ ഭാഗമല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഹരിയാനയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് നാല് ഉപമുഖ്യമന്ത്രിമാരുണ്ടാവും. വ്യത്യസ്ത സമുദായങ്ങളെ പ്രതിനിധീകരിക്കുന്നതായിരിക്കും ഓരോ ഉപമുഖ്യമന്ത്രിമാരും.ഒരു മുഖ്യമന്ത്രിക്ക് പുറമേ ഉപമുഖ്യമന്ത്രിയാവുന്ന നാല് പേരും നാല് സമുദായങ്ങളെ പ്രതിനിധീകരിക്കുന്നവരായിരിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇത് ഒരു രാഷ്ട്രീയ നീക്കമാണെന്നും ഹൂഡ പറഞ്ഞു. പ്രകടനപത്രിക സര്‍ക്കാരിന് വേണ്ടിയുള്ളതാണ്. എന്താണോ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദേശിക്കുന്നത് അതാണ് പ്രകടന പത്രികയില്‍ ഉണ്ടാവുക. എന്നാല്‍ ഉപമുഖ്യമന്ത്രിമാരെ നിയമിക്കുന്നത് ഒരു രാഷ്ട്രീയ നീക്കമാണ്. അത് പാര്‍ട്ടി സ്വീകരിച്ചതാണ്. ഇത് പ്രകടനപത്രികയുടെ ഭാഗമല്ല. പക്ഷെ ഞങ്ങള്‍ അത് നടപ്പാക്കും. ഹൂഡ വ്യക്തമാക്കി.

ഹരിയാനയില്‍ സ്ഥാനാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ട് പി.സി.സി അധ്യക്ഷ കുമാരി ഷെല്‍ജ പ്രത്യേക കുറിപ്പ് ഇറക്കിയിരുന്നു.
‘ഘോഷണപത്ര’ എന്ന് പേരിട്ടിരിക്കുന്ന കുറിപ്പില്‍ സ്ഥാനാര്‍ഥികളുടെ യോഗ്യതകള്‍ വിവരിക്കുന്നുണ്ട്.

ഹരിയാനയിലെ 90 അംഗ നിയമസഭയിലേക്ക് ഒക്ടോബര്‍ 21 നാണ് ഹരിയാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 24 ന് വോട്ടെണ്ണും.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ