| Sunday, 3rd June 2018, 6:33 pm

രാജസ്ഥാനില്‍ ബി.ജെ.പിക്കെതിരെ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും: സച്ചിന്‍പൈലറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍പൈലറ്റ്. രണ്ടു പാര്‍ട്ടികള്‍ക്ക് മാത്രം സ്വാധീനമുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് സ്വന്തം ശക്തി ഉപയോഗിച്ച് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. രാജസ്ഥാനില്‍ കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകള്‍ ബി.ജെ.പിയുടെ ശക്തി ക്ഷയിച്ചെന്നാണ് കാണിക്കുന്നതെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു.

കര്‍ഷകസമരം മൂന്നാം ദിവസത്തിലേക്ക്: പച്ചക്കറികള്‍ക്ക് വിലക്കയറ്റം

മധ്യപ്രദേശിലും രാജസ്ഥാനിലും കര്‍ഷകര്‍ പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും ഇവിടെയൊന്നും ബി.ജെ.പി കര്‍ഷകപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായിട്ടില്ലെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു. രാജസ്ഥാനില്‍ 150 കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ പരിഹരിക്കാന്‍ തയ്യാറായിട്ടില്ലെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു.

ബി.ജെ.പിയെ ദേശീയതലത്തില്‍ വെല്ലുവിളിക്കാന്‍ കഴിയുന്ന ഏകപാര്‍ട്ടി കോണ്‍ഗ്രസാണെന്നും ഏതൊരു ബി.ജെ.പി വിരുദ്ധ സഖ്യത്തിന്റെയും കേന്ദ്രസ്ഥാനത്ത് കോണ്‍ഗ്രസാവുമെന്നും സച്ചിന്‍പൈലറ്റ് പറഞ്ഞു.

We use cookies to give you the best possible experience. Learn more