റായ്പൂര്‍ : ഛത്തീസ്ഗഢില്‍ നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ എത്തുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കിയ എല്ലാ ഉറപ്പുകളും പാലിച്ചെന്നും തെലങ്കാനയിലെ കരിംനഗറില്‍ നടന്ന റാലിയില്‍ അദ്ദേഹം പറഞ്ഞു.

‘ഛത്തീസ്ഗഢില്‍ നല്‍കിയ ഉറപ്പുകളെല്ലാം ഞങ്ങള്‍ പാലിച്ചു. അതുകൊണ്ട് നാലില്‍ മൂന്ന് ഭൂരിപക്ഷത്തോടെ ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തും. നിങ്ങള്‍ കെ.സി.ആറിനെ ഒരുപാട് കണ്ടു… കോണ്‍ഗ്രസില്‍ വിശ്വസിക്കൂ. തെലങ്കാന രൂപീകരിച്ചവരില്‍ വിശ്വസിക്കൂ. കോണ്‍ഗ്രസിനെ വിജയിപ്പിക്കുന്നതിലൂടെ നിങ്ങള്‍ ശക്തരാകും,’ അദ്ദേഹം പറഞ്ഞു.
റാലിയില്‍ ബി.ആര്‍.എസിനെ കടന്നാക്രമിച്ച ബാഗേല്‍ 17 വകുപ്പുകള്‍ കൈയാളുന്നത് ചന്ദ്രശേഖര റാവുവും കുടുംബവുമാണന്ന് ആരോപിച്ചു.
തെലങ്കാനക്ക് അഞ്ച് ലക്ഷം കോടി രൂപയുടെ കടബാധ്യതയുണ്ടെന്ന് ആരോപിച്ച അദ്ദേഹം നിലവിലെ സര്‍ക്കാരിനെ ജനങ്ങള്‍ മാറ്റിയില്ലെങ്കില്‍ കടം 10 ലക്ഷം കോടി രൂപയായി മാറുമെന്നും പറഞ്ഞു.
‘തെലങ്കാനയില്‍ തങ്ങളുടെ ‘രണ്ടു കുട്ടികളുടെ’ ഭാവിയെക്കുറിച്ച് ബി.ജെ.പി ആശങ്കാകുലരാണെന്നും അത്ഭുതകരമായ കോണ്‍ഗ്രസ് തരംഗമാണ് സംസ്ഥാനത്ത് നടക്കുന്നത്,’ പേരുകള്‍ പരാമര്‍ശിക്കാതെ ബാഗേല്‍ എക്‌സില്‍ കുറിച്ചു.
‘കൊള്ളക്കാര്‍ എന്തു കൊള്ളയടിച്ചാലും തങ്ങള്‍ പ്രതികാരം ചെയ്യും എന്നാണ് പൊതുസമൂഹം പറയുന്നത്. വന്‍ഭൂരിപക്ഷത്തോടെ ഇവിടെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിക്കും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
CONTENT HIGHLIGHT : Congress will come back to power in Chhattisgarh with 3/4th majority’: Baghel