| Monday, 3rd August 2020, 9:33 am

'യുവ തുര്‍ക്കി'കള്‍ക്ക് കടിഞ്ഞാണിടാന്‍ കോണ്‍ഗ്രസ്; പ്രശ്‌നം പാര്‍ട്ടിക്കകത്ത് പറയണമെന്ന് സുര്‍ജേവാല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കോണ്‍ഗ്രസിനകത്ത് മുതിര്‍ന്ന നേതാക്കളും യുവ നേതാക്കളും തമ്മില്‍ നടക്കുന്ന വാക്‌പ്പോര് പാര്‍ട്ടിക്കകത്തു തന്നെ ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം ശക്തമാക്കി പാര്‍ട്ടി നേതൃത്വം.

സോഷ്യല്‍ മീഡിയകളിലൂടെയുള്ള പഴിചാരല്‍ അവസാനിപ്പിക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍ മീഡിയകളിലൂടെയല്ല പ്രശ്‌നങ്ങള്‍ അവതരിപ്പിക്കേണ്ടത്, സംഘടനാ വേദികളിലൂടെ മാത്രം തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെയ്ക്കണമെന്ന് ഇരുവിഭാഗക്കാരോടും ഉന്നത നേതൃത്വം ആവശ്യപ്പെട്ടതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്വിറ്ററിലൂടെ പരസ്പരം തര്‍ക്കുന്ന നീക്കം നിര്‍ത്തണമെന്ന നേതാക്കളോട് പാര്‍ട്ടി വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആവശ്യപ്പെട്ടിട്ടുണ്ട്.

” ട്വിറ്ററിലൂടെ മറുപടി നല്‍കി കളിക്കുന്ന സുഹൃത്തുകളോട് അത് നിര്‍ത്തണമെന്ന് ഞാന്‍ ഉപദേശിക്കുകയാണ്. നമുക്ക് ആഭ്യന്തരമായി ഒരു ജനാധിപത്യം ഉണ്ട്. നിങ്ങളുടെ നിങ്ങളുടെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ ഫചിചമായ ഇടമാണ് പാര്‍ട്ടി വേദികള്‍,” രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

രാജ്യസഭാ എം.പി മാരുടെ യോഗത്തില്‍ വെച്ചാണ് മുതിര്‍ന്ന പാര്‍ട്ടിപ്രവര്‍ത്തകരും പാര്‍ട്ടിയിലെ യുവനേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട ദുര്‍ബലമായ പരാജയം, മാസങ്ങള്‍ക്ക് മുന്‍പ് മധ്യപ്രദേശില്‍ നേരിടേണ്ടി വന്ന അട്ടിമറി , നിലവില്‍ രാജസ്ഥാനില്‍ നടന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രതിസന്ധി, നിരന്തരമായി നേരിട്ടുകൊണ്ടിരിക്കുന്ന തിരിച്ചടികളുടെ സാഹചര്യത്തില്‍ ആത്മപരിശോധന നടത്തേണ്ട സമയമാണിപ്പോള്‍ എന്ന് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍

ആത്മപരിശോധന നടത്തുന്നത് ആരംഭിക്കേണ്ടത് വീട്ടില്‍ നിന്ന് തന്നെയാണെന്നായിരുന്നു പുതുതായി തെരഞ്ഞെടുക്കപ്പെട്ട രാജ്യസഭാ എം.പി രാജീവ് സതാവ് മുതിര്‍ന്ന നേതാക്കളോട് പറഞ്ഞത്.

2009 ലെ 200 ലധികം സീറ്റുകളില്‍ നിന്ന് എങ്ങനെയാണ് കോണ്‍ഗ്രസ് 44 ല്‍ എത്തിയതെന്ന് പരിശോധിക്കണമെന്നും
എവിടെയാണ് പരാജയപ്പെട്ടു പോയതെന്ന് അന്ന് മന്ത്രിയായിരുന്നവര്‍ പരിശോധിക്കണമെന്നും മുതിര്‍ന്ന നേതാക്കളെ ഉന്നമിട്ട് വെര്‍ച്വല്‍ മീറ്റിംഗില്‍ സതാവ് അഭിപ്രായപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more