|

വടകരയില്‍ മത്സരിക്കണമെന്ന് ബിന്ദു കൃഷ്ണയോട് കോണ്‍ഗ്രസ്: പറ്റില്ലെന്ന് മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണയോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം അവര്‍ നിരസിച്ചു.

പരിചയമില്ലാത്ത സ്ഥലത്ത് മത്സരിക്കാനില്ലെന്നു പറഞ്ഞാണ് ബിന്ദു കൃഷ്ണ ആവശ്യം നിഷേധിച്ചത്.

വടകരയില്‍ സജീവ് മാറോളി, അഡ്വ. പ്രവീണ്‍ കുമാര്‍ എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. ഉച്ചയ്ക്ക് മുമ്പ് ഇവിടുത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചേക്കും.

വടകരയില്‍ പി. ജയരാജനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ജയരാജനെ തോല്‍പ്പിക്കാനായി വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്നും മത്സരത്തിനില്ലെന്നും ആര്‍.എം.പി.ഐ അറിയിച്ചിരുന്നു. കൊലയാളി ജയരാജന്റെ പരാജയം ഉറപ്പാക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് ആര്‍.എം.പി.ഐ സംസ്ഥാന സെക്രട്ടറി എന്‍. വേണു പറഞ്ഞത്.

Also read:മാറുമറയ്ക്കല്‍ സമരത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന പാഠം എന്‍.സി.ആര്‍.ടി പാഠപുസ്തകത്തില്‍ നിന്നും എടുത്തുമാറ്റി കേന്ദ്ര സര്‍ക്കാര്‍

അതേസമയം, വടകരയ്ക്കു പുറമേ വയനാട്, ആലപ്പുഴ, ആറ്റിങ്ങല്‍ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ഇതുവരെ തീരുമാനമായിട്ടില്ല.

വയനാട് സീറ്റിനായുള്ള എ.ഐ ഗ്രൂപ്പുകളുടെ അവകാശവാദം കോണ്‍ഗ്രസിനെ കുഴക്കുന്നുണ്ട്. ടി. സിദ്ദിഖിന് സീറ്റ് നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് എ. ഗ്രൂപ്പ്. എന്നാല്‍ ഇത് അനുസരിച്ചാല്‍ ഐ ഗ്രൂപ്പ് ഒരുക്കമല്ല.

വര്‍ഷങ്ങളായി കൈവശമുള്ള സീറ്റ് വിട്ടുകൊടുക്കില്ലെന്ന് ആവര്‍ത്തിക്കുന്ന ഐ ഗ്രൂപ്പ്, ഷാനിമോള്‍ ഉസ്മാന്റെ അടക്കം മൂന്നുപേരുകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

വിഷയത്തില്‍ പരിഹാരം കാണാന്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുമായി ദേശീയ നേതൃത്വം ഇന്ന് ദല്‍ഹിയില്‍ ചര്‍ച്ച നടത്തും.

Latest Stories

Video Stories