| Sunday, 24th November 2019, 1:26 pm

'ഇതു പ്രഹസനമാണ്'; ബി.ജെ.പിയെ പരിഹസിച്ച് 'ഞായറാഴ്ചത്തമാശ'യുമായി കോണ്‍ഗ്രസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവും സുപ്രീം കോടതിയിലെ സംഭവവികാസങ്ങളും പരാമര്‍ശിച്ച് ബി.ജെ.പിക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഝാ. ബി.ജെ.പിയുടേത് പ്രഹസനമാണെന്നും രാഷ്ട്രീയ ആത്മഹത്യയാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലായിരുന്നു പ്രതികരണം.

ട്വീറ്റ് ഇങ്ങനെ:

‘ഞായറാഴ്ചത്തമാശ ചുരുക്കത്തില്‍ ഇങ്ങനെയാണ്:

1) സര്‍ക്കാര്‍ പുലര്‍ച്ചെ അധികാരത്തിലേറുന്നു.
2) രാഷ്ട്രപതി ഭരണം 5.47-നു പിന്‍വലിക്കുന്നു.
3) സത്യപ്രതിജ്ഞയ്ക്ക് ഒരുമണിക്കൂറിനു ശേഷം പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നു.

പക്ഷേ, ഫഡ്‌നാവിസ് ഗവര്‍ണര്‍ക്കു നല്‍കിയ കത്ത് സമര്‍പ്പിക്കാന്‍ ഞങ്ങള്‍ക്കു മൂന്നു ദിവസം നല്‍കണം.

ബി.ജെ.പിയുടേത് പ്രഹസനവും രാഷ്ട്രീയ ആത്മഹത്യയുമാണ്.’

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഫഡ്നാവിസിന്റെ സര്‍ക്കാര്‍ രൂപീകരണം ചട്ടവിരുദ്ധമാണെന്നു കാണിച്ച് ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ നല്‍കിയ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് സുപ്രീം കോടതി മാറ്റിയിട്ടുണ്ട്.

50 മിനിറ്റ് നീണ്ടുനിന്ന വാദമാണ് സുപ്രീംകോടതിയില്‍ നടന്നത്. ഗവര്‍ണക്ക് മുമ്പാകെ നല്‍കിയ കത്തും നാളെ കോടതിയില്‍ ഹാജരാക്കണം. അതില്‍ ഒന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്നാവിസിന്റെ കത്താണ്.

രണ്ടാമത് അജിത് പവാര്‍ നല്‍കിയ കത്താണ്. എന്‍.സി.പി നിയമസഭാ കക്ഷി നേതാവ് എന്ന നിലയില്‍ ഞാന്‍ ബി.ജെ.പിക്ക് പിന്തുണ നല്‍കും എന്നാണ് കത്തില്‍ പറയുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാദം തുടങ്ങുമ്പോള്‍ ബി.ജെ.പി -ശിവസേന സഖ്യം ഇപ്പോള്‍ ഇല്ലെന്നും തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളെല്ലാം അവസാനിപ്പിച്ചുവെന്നും ഇപ്പോഴുള്ളത് തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യമാണെന്നും ശിവസേനക്ക് വേണ്ടി കപില്‍ സിബല്‍ വാദിച്ചിരുന്നു.

We use cookies to give you the best possible experience. Learn more