ബീഹാര്‍ മഹാസഖ്യത്തില്‍ ചോര്‍ച്ച; രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവും പാര്‍ട്ടി വിട്ട് ജെ.ഡി.യുവില്‍
Bihar Election
ബീഹാര്‍ മഹാസഖ്യത്തില്‍ ചോര്‍ച്ച; രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവും പാര്‍ട്ടി വിട്ട് ജെ.ഡി.യുവില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th September 2020, 10:35 am

പാട്‌ന: ബിഹാറില്‍ തെരഞ്ഞെടുപ്പ് ചൂട് അടുത്തിരിക്കെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജെ.ഡി.യുവില്‍ ചേര്‍ന്നു. പൂര്‍ണ്ണിമ യാദവ്, സുദര്‍ശന്‍ കുമാര്‍ എന്നിവരാണ് മഹാസഖ്യത്തെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി വിട്ടത്.

ഇവര്‍ക്കൊപ്പം മുതിര്‍ന്ന ആര്‍.ജെ.ഡി നേതാവും മുന്‍ മന്ത്രിയുമായ ഉദയ് നാരായണും ജെ.ഡി.യുവില്‍ ചേര്‍ന്നു.

ഉദയ് നാരായണൊപ്പം മകന്‍ സുരേഷ് റായിയും ആത്മസുഹൃത്തും വൈശാലി ആര്‍.ജെ.ഡിയുടെ മുന്‍ പ്രസിഡണ്ടുമായ പഞ്ചിലാല്‍ റാവുവും ജെ.ഡി.യുവില്‍ ചേര്‍ന്നിട്ടുണ്ട്.

ആര്‍.എല്‍.എസ്.പി വക്താവ് അഭിഷേഖ് ഝായും ജെ.ഡി.യുവില്‍ ചേര്‍ന്നു. മന്ത്രി അശോക് ചൗധരിയും എം.പി രാജീവ് രഞ്ജന്‍ സിംഗുമാണ് ജെ.ഡി.യുവില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്‍കിയത്.

നേരത്തെ ആര്‍.ജെ.ഡിയുടെ ദേശീയ വൈസ് പ്രസിഡണ്ട് രഘുവംശ് പ്രസാദും പാര്‍ട്ടി വിട്ടിരുന്നു. എന്‍.ഡി.എയ്തിരെ ബിഹാറില്‍ ആര്‍.ജെ.ഡി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ മഹാസഖ്യമായാണ് മത്സരിക്കുന്നത്.

നവംബറിലാണ് ബീഹാര്‍ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Congress’ two sitting MLAs and RJD’s  Former Leader Join JDU