റഫാല്‍ വിമാനങ്ങള്‍: യു.പി.എ സര്‍ക്കാര്‍ 2012ല്‍ ചെയ്തതിന്റെ ഗുണം ഇപ്പോള്‍ സാധ്യമായെന്ന് കോണ്‍ഗ്രസ്
national news
റഫാല്‍ വിമാനങ്ങള്‍: യു.പി.എ സര്‍ക്കാര്‍ 2012ല്‍ ചെയ്തതിന്റെ ഗുണം ഇപ്പോള്‍ സാധ്യമായെന്ന് കോണ്‍ഗ്രസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 29th July 2020, 4:36 pm

ന്യൂദല്‍ഹി: അഞ്ച് റാഫെല്‍ വിമാനങ്ങള്‍ രാജ്യത്തെത്തിയതിന് പിന്നാലെ ഫ്രാന്‍സില്‍ നിന്ന് വിമാനങ്ങള്‍ എത്തുന്നതിനുള്ള കാരണം തങ്ങളുടെ സര്‍ക്കാര്‍ ആരംഭിച്ച നടപടികളാണെന്ന് ഓര്‍മ്മിപ്പിക്കുന്നതിന് നടപടി സ്വീകരിച്ച് കോണ്‍ഗ്രസ്. റഫാല്‍ വിമാനങ്ങള്‍ ഏറ്റങുവാങ്ങിയതിന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിനെ അഭിനന്ദിക്കുന്നുവെന്ന് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

2012ല്‍ റഫാലിനെ തിരിച്ചറിയുന്നതിനും വാങ്ങുന്നതിനും കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളുടെ ഗുണം ഇപ്പോള്‍ ഉണ്ടായെന്നും ട്വീറ്റിലുണ്ട്. മന്‍മോഹന്‍ സിങ് സര്‍ക്കാരിന്റെ കരാറും മോദി സര്‍ക്കാരിന്റെ കരാറും തമ്മിലുള്ള വ്യത്യാസവും ട്വീറ്റില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ കരാറും ബി.ജെ.പിയുടെ കരാറും തമ്മിലുള്ള പ്രധാന വ്യത്യാസം, ബി.ജെ.പിയുടെ കരാര്‍ പ്രകാരം 36 വിമാനങ്ങള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് കരാര്‍ പ്രകാരം 126 വിമാനങ്ങള്‍ ലഭിക്കുമെന്നതായിരുന്നു. 108 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുമായിരുന്നു. ഏതാണ്ട് 2016ല്‍ രാജ്യത്തിന് വിമാനങ്ങള്‍ ലഭിക്കേണ്ടതായിരുന്നു. 526 കോടി രൂപയായിരുന്നു ഒരു റഫാല്‍ വിമാനത്തിന്റെ വിലയെന്നും ട്വീറ്റില്‍ പറയുന്നു.

 

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും രാഹുല്‍സ ഗാന്ധിയും റഫാല്‍ ഇടപാടിനെ മുന്‍നിര്‍ത്തി ബി.ജെ.പിയെ ആക്രമിച്ചിരുന്നു. കുറഞ്ഞ എണ്ണം വിമാനങ്ങള്‍ ലഭിക്കുന്നതിനുള്ള ഉത്തരവാദിത്വം മോദി സര്‍ക്കാരിനാണ് എന്നായിരുന്നു പ്രധാന വിമര്‍ശനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ