ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചതെന്നും സോണിയ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വിലയിരുത്താന്‍ മേയ് 10 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്.
മേയ് രണ്ടിന് ഫലം വന്ന നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. പശ്ചിമ ബംഗാളില്‍ ഒരു സീറ്റില്‍ പോലും പാര്‍ട്ടിയ്ക്ക് ജയിക്കാനായില്ല.
രണ്ട് മാസം മുന്‍പ് വരെ അധികാരത്തിലിരുന്ന പുതുച്ചേരിയില്‍ രണ്ട് സീറ്റ് മാത്രമാണ് നേടാനായത്. കേരളത്തിലും അസമിലും വീണ്ടും പ്രതിപക്ഷ സ്ഥാനത്ത് തന്നെയായി.
ഡി.എം.കെ സഖ്യത്തില്‍ മത്സരിച്ച തമിഴ്‌നാട്ടില്‍ മാത്രമാണ് കോണ്‍ഗ്രസ് ഭരണകക്ഷിയായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Congress top brass to meet on May 10 to discuss poll result