ന്യൂദല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വികളില്‍ നിന്ന് പാഠമുള്‍ക്കൊള്ളണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. നിരാശപ്പെടുത്തുന്ന പ്രകടനമാണ് പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ കാഴ്ചവെച്ചതെന്നും സോണിയ പറഞ്ഞു.
തെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ചും രാജ്യത്തെ കൊവിഡ് സാഹചര്യത്തെക്കുറിച്ചും വിലയിരുത്താന്‍ മേയ് 10 ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നുണ്ട്.
മേയ് രണ്ടിന് ഫലം വന്ന നാല് സംസ്ഥാനങ്ങളിലേയും ഒരു കേന്ദ്രഭരണപ്രദേശത്തേയും തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടിയാണ് നേരിട്ടത്. പശ്ചിമ ബംഗാളില്‍ ഒരു സീറ്റില്‍ പോലും പാര്‍ട്ടിയ്ക്ക് ജയിക്കാനായില്ല.