| Sunday, 3rd November 2019, 7:38 pm

'ഓപ്പറേഷന്‍ കമല'യുടെ തെളിവുമായി ഇന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്; കര്‍ണാടക വീണ്ടും രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു:കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ ചുക്കാന്‍ പിടിച്ചത് അമിത് ഷായാണെന്ന് ബി.ജെ.പി നേതാവും കര്‍ണാടക മുഖ്യമന്ത്രിയുമായ ബി.എസ് യെദ്യൂരപ്പ പറയുന്നതിന്റെ ശബ്ദരേഖ ഇന്ന് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. ‘ഓപ്പറേഷന്‍ കമല’യുടെ തെളിവായി ഇതു സമര്‍പ്പിക്കുമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാനാധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

ബി.ജെ.പി സര്‍ക്കാര്‍ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ‘ഇപ്പോഴത് സംശയത്തിന്റെ കണിക പോലുമില്ലാതെ വ്യക്തമായി. ഞങ്ങള്‍ തെളിവുകളുമായി ഇനി സുപ്രീംകോടതിയെ സമീപിക്കാന്‍ പോകുകയാണ്.’- അദ്ദേഹം പറഞ്ഞു.

ശബ്ദരേഖ പുറത്തുവന്നതിനു പിന്നാലെ സംസ്ഥാന സര്‍ക്കാരിനെ പുറത്താക്കണമെന്നും അമിത് ഷായെ കേന്ദ്ര ആഭ്യന്തരമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നും കോണ്‍ഗ്രസ് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോട് ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസില്‍നിന്നും ജെ.ഡി.എസില്‍ നിന്നുമെത്തിയ എം.എല്‍.എമാരോടു മാന്യമായി ഇടപെടണമെന്നാന്ന് യെദ്യൂരപ്പ പറയുന്നതാണ് ശബ്ദരേഖയിലുള്ളത്.

എച്ച്.ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാരില്‍നിന്ന് 17 എം.എല്‍.എമാര്‍ രാജിവെച്ച് ബി.ജെ.പിയിലെത്തിയതോടെയാണ് കര്‍ണാടകത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയത്.

‘അമിത് ഷായ്ക്ക് സഖ്യത്തില്‍നിന്നുള്ള എം.എല്‍.എമാരുടെ കൂറുമാറ്റവും തുടര്‍ന്ന് എം.എല്‍.എമാരെ മുംബൈയിലെ ഹോട്ടലിലേക്ക് മാറ്റിയതും അറിയാമായിരുന്നു. നിങ്ങള്‍ക്കറിയാമോ, ആ തീരുമാനമെടുത്തത് യെദ്യൂരപ്പയല്ല.

ദേശീയാധ്യക്ഷന് അതിനെക്കുറിച്ച് അറിയാമായിരുന്നു. അദ്ദേഹമാണ് എല്ലാത്തിനും നേതൃത്വം നല്‍കിയതും എല്ലാ ഏര്‍പ്പാടുകള്‍ നടത്തിയതും ചുക്കാന്‍ പിടിച്ചതും. നിങ്ങള്‍ക്കറിയാമോ?, മുംബൈയിലേക്ക് കൊണ്ടുപോയ ആ 17 പേര്‍ക്കും മൂന്ന് നാല് മാസത്തേക്ക് അവരുടെ മണ്ഡലങ്ങളിലേക്ക് തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്തിനേറെ ആ കാലയളവില്‍ അവര്‍ അവരുടെ കുടുംബത്തെപ്പോലും കണ്ടിട്ടില്ല. നിങ്ങള്‍ക്കതെന്തെങ്കിലും അറിയുമോ? ഇല്ലല്ലോ?’- സംഭാഷണത്തില്‍ യെദ്യൂരപ്പ പറയുന്നതിങ്ങനെ.

‘പതിവിനു വിപരീതമായി, ഈ ഭരണകാലയളവില്‍ പ്രതിപക്ഷത്തിരിക്കേണ്ട നമ്മളെ അവരാണു സഹായിച്ചത്. ഭരണകക്ഷിയാകാന്‍ അവര്‍ നമ്മളെ സഹായിച്ചു. അവര്‍ അവരുടെ എം.എല്‍.എ സ്ഥാനം രാജിവച്ചു. സുപ്രീംകോടതിവരെ പോയി. ഇതെല്ലാം അറിഞ്ഞുതന്നെ എന്തുതന്നെ സംഭവിച്ചാലും നമ്മള്‍ അവരുടെ കൂടെ നില്‍ക്കണം’.

‘നിങ്ങളിലാരുമിത് പറഞ്ഞിട്ടില്ല. ഞാന്‍ നിങ്ങളില്‍നിന്നും ഇത് പ്രതീക്ഷിച്ചില്ല. സോറി. എനിക്ക് മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹമൊന്നുമില്ല. ഞാന്‍ മൂന്നോ നാലോ തവണ മുഖ്യമന്ത്രിയായിരുന്ന ആളാണ്.

ഞാനിത് കണ്ടിട്ടുണ്ട്. അവര്‍ എന്നില്‍ വിശ്വസിച്ചതുകൊണ്ടാണ് ഞാന്‍ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയായത് ഒരു തെറ്റായിരുന്നെന്നാണ് എനിക്കിപ്പോള്‍ തോന്നുന്നത്’- പുറത്തുവന്ന ശബ്ദരേഖയില്‍ യെദ്യൂരപ്പ പറഞ്ഞു.

We use cookies to give you the best possible experience. Learn more