കോരിയ: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ 10 ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ ഗാന്ധി. മോദിയുടെ സഹായത്തോടെ വിദേശത്തേക്കു കടന്ന വായ്പ തട്ടിപ്പു കേസിലെ പ്രതികളായ വിജയ് മല്ല്യ, നീരവ് മോദി, എന്നിവരുടേയും അനില്‍ അംബാനിയുടേയും കയ്യില്‍ നിന്ന് പിടിച്ചെടുക്കുന്ന പണം ഉപയോഗിച്ചായിരിക്കും ഇത് സാധ്യമാക്കുക എന്നും രാഹുല്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്തു.
നോട്ടുനിരോധനം ഉപയോഗിച്ച് നരേന്ദ്ര മോദി സംസ്ഥാനത്തെ സത്യസന്ധരായ സാധാരണക്കാരെ ഉപദ്രവിക്കുകയും പണക്കാരെ സംരക്ഷിച്ചെന്നും രാഹുല്‍ ആരോപിച്ചു. മധ്യപ്രദേശിലെ കോരിയ ജില്ലയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പണക്കാരുടെ 3.5 ലക്ഷം കോടി രൂപയുടെ വായ്പ എഴുതി തള്ളിയ മോദി പാവപ്പെട്ട കര്‍ഷകര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
Also Read ഏറ്റുമുട്ടുന്നത് ഒരു മാരകശക്തിയോട്; എന്റെ സംസാരം പതറാതെ ഇനിയും തുടരുക തന്നെ ചെയ്യും: സുനില്‍ ഇളയിടം
“മോദിജീ, നിങ്ങള്‍ എണ്ണിക്കൊ, 10 ദിവസം. കോണ്‍ഗ്രസ് ഇവിടെ സര്‍ക്കാര്‍ രൂപീകരിച്ച് പത്തു ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ കര്‍ഷകരുടെ കടങ്ങളും എഴുതിത്തള്ളും. മോദിജീ, കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളാനാവശ്യമായ പണം വിജയ് മല്ല്യ, നീരവ് മോദി, അനില്‍ അംബാനി എന്നിവരില്‍ നിന്നും ഞങ്ങള്‍ കണ്ടെത്തും”- അദ്ദേഹം പറഞ്ഞു.
അതേ സമയം കോണ്‍ഗ്രസിന്റെയും കൂട്ടാളികളുടേയും കട്ടിലനടിയിലും ചാക്കുകെട്ടുകളിലും സൂക്ഷിച്ചു വെച്ച പണം ഒറ്റയടിക്ക് നഷ്ടപ്പെട്ടതിന്റെ അമര്‍ഷമാണ് രാഹുല്‍ ഗാന്ധി പ്രകടിപ്പിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.