| Wednesday, 1st April 2020, 7:46 pm

കോണ്‍ഗ്രസ് നേതാക്കള്‍ ചാനല്‍ ചര്‍ച്ചകളിലേക്ക് തിരിച്ചുവരുന്നു; വിലക്ക് നീക്കാന്‍ നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് പാര്‍ട്ടി നേതാക്കള്‍ക്കേര്‍പ്പെടുത്തിയിരുന്ന വിലക്ക് മാറ്റാനൊരുങ്ങി കോണ്‍ഗ്രസ്. കൊവിഡ് 19 ന്റെ പ്രതിരോധത്തിനും മറ്റുമായി പാര്‍ട്ടി നിലപാടുകള്‍ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിലക്ക് മാറ്റുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം കേന്ദ്രസര്‍ക്കാരിനും ബി.ജെ.പിയ്ക്കും അനുകൂലമായി നിലപാടെടുക്കുന്ന അവതാരകരുള്ള ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തുടരും. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തിനും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ പിന്‍മാറ്റത്തിനും പിന്നാലെയാണ് നേതാക്കളെ ചാനല്‍ ചര്‍ച്ചകളില്‍ നിന്ന് പാര്‍ട്ടി വിലക്കിയിരുന്നത്.

എന്നാല്‍ പക്ഷപാതിത്വത്തോടെയുള്ള ചാനല്‍ അവതരണത്തോടുള്ള വിയോജിപ്പ് രേഖപ്പെടുത്താനാണ് വിലക്കേര്‍പ്പെടുത്തിയത് എന്നായിരുന്നു നേതൃത്വം വിശദീകരിച്ചിരുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘മോദിയേയും കേന്ദ്രസര്‍ക്കാരിനേയും വെള്ളപൂശാനാണ് ഭൂരിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നത്. മോദിയും ബി.ജെ.പിയും ഹീറോകളും പ്രതിപക്ഷത്തുള്ളവര്‍ വില്ലന്‍മാരും എന്ന രീതിയിലാണ് പല ചാനലുകളും പെരുമാറിയത്’, പേര് വെളിപ്പെടുത്താത്ത കോണ്‍ഗ്രസ് നേതാവ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

കൊവിഡ് 19 നെ തുടര്‍ന്ന് രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ കേന്ദ്രത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ച് വ്യാഴാഴ്ച കോണ്‍ഗ്രസ് നേതൃത്വം പ്രസ്താവന ഇറക്കും എന്നറിയിച്ചിട്ടുണ്ട്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more