ന്യൂദല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും യെദ്യൂരപ്പ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ നടത്തിയ സംഭവത്തില്‍ രാഷ്ട്രപതിയെ സമീപിക്കാനൊരുങ്ങി കോണ്‍ഗ്രസ്. രാഷ്ട്രപതിയുമായി കൂടിക്കാഴ്ച്ച നടത്താന്‍ കോണ്‍ഗ്രസ് അനുമതി തേടി.
ബി.ജെ.പിക്കും ഗവര്‍ണര്‍ വാലക്കുമെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിക്ക് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹരജിയില്‍ തുടര്‍വാദം ഇന്ന് പത്തരക്ക് തുടങ്ങാനിരിക്കെയാണ് ഈ നീക്കം.
Also Read: ത്രിപുരയിലെ ബി.ജെ.പി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് റാലി; നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അതേസമയം, തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് ചലോ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് പതിനൊന്നുമണിക്ക് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നകത്. സുപ്രീംകേടതിയില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്ന സമയത്തു തന്നെയാണ് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതിഷേധപ്രകടനങ്ങള്‍ രാജ്യവ്യാപകമാക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
watch doolnews: