ബെംഗളൂരു: തെരഞ്ഞെടുപ്പിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളില്‍ പ്രതിഷേധിച്ച് ചലോ രാജ്ഭവന്‍ മാര്‍ച്ച് സംഘടിപ്പിക്കാന്‍ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
രാജ്ഭവനിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് പതിനൊന്നുമണിക്ക് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നകത്. സുപ്രീംകേടതിയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്ന സമയത്തു തന്നെയാണ് പ്രതിഷേധ പ്രകടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
പ്രതിഷേധപ്രകടനങ്ങള്‍ രാജ്യവ്യാപകമാക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്.
കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വ്യക്തമായ ഭൂരിപക്ഷമില്ലാഞ്ഞിട്ടും ബി.ജെ.പിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ വിദാന്‍ സൗദയിലെ ഗാന്ധി പ്രതിമക്കുമുമ്പില്‍ വ്യാഴാഴ്ച്ച കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബി.ജെ.പി മുഖ്യമന്ത്രിയായി ബി.എസ്. യെദ്യൂരപ്പ വ്യാഴാഴ്ച്ച രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. 15 ദിവസത്തിനുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവര്‍ണര്‍ യെദ്യൂരപ്പയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Watch DoolNews: