| Sunday, 8th September 2019, 10:44 am

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: മുംബൈയിലെ കോണ്‍ഗ്രസ്-എന്‍.സി.പി സീറ്റ് ധാരണയായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈ സീറ്റിനെചൊല്ലി കോണ്‍ഗ്രസും എന്‍.സി.പിയും ധാരണയിലെത്തി. 36 സീറ്റില്‍ കോണ്‍ഗ്രസ് 29 സീറ്റിലും എന്‍.സി.പി 7 സീറ്റിലും മത്സരിക്കുമെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് അറിയിച്ചു.

എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ വര്‍ളി, അനുശക്തി നഗര്‍, വിക്രോളി എന്നീ സീറ്റുകളില്‍ മത്സരിക്കും. നിലവില്‍ ഇത് ശിവസേനയുടെ സീറ്റുകളാണ്. എന്നാല്‍ ഭണ്ഡൂപ്, ദിന്ദോഷി, മഗത്താനെ, ദാഹിസര്‍, വെര്‍സോവ എന്നീ സീറ്റുകളെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറിന്റെ നേതൃത്വത്തില്‍ പൂനെയില്‍ നടന്ന യോഗത്തിന് ശേഷമായിരുന്നു തീരുമാനം.

മഹാരാഷ്ട്രയില്‍ 288 നിയമസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് 111 സീറ്റുകളിലും എന്‍.സി.പി 104 സീറ്റുകളിലും മത്സരിക്കുമെന്ന് നേരത്തെ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. പ്രകാശ് അംബേദ്ക്കറിന്റെ വി.ബി.എയുമായും സഖ്യമില്ലെന്ന് വ്യക്തമാക്കിയിരുന്നു. 73 സീറ്റിനെക്കുറിച്ച് ധാരണയെത്തിയില്ല.

കോണ്‍ഗ്രസ് സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജ്യോതിരാദിത്യ സിന്ധ്യയുമായി ദല്‍ഹിയില്‍വെച്ച് കൂടികാഴ്ച്ചക്ക ശേഷമായിരുന്നു മഹാരാഷ്ട്ര സീറ്റിനെക്കുറിച്ച് അധ്യക്ഷന്‍ ബാലാസാഹേബ് തോറോത്ത് പറഞ്ഞത്. മറ്റ് പ്രദേശിക പാര്‍ട്ടികളുമായും ചര്‍ച്ച നടത്തുമെന്നും ബാലാസാഹേബ് തോറോത്ത് വ്യക്തമാക്കിയിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വി.ബി.എയുടെ ഭാഗമായി തുടരില്ലെന്ന് ഉവൈസിയുടെ  മജ്‌ലിസ ഇത്തിഹാദുല്‍ മുസ്ലിമീനും പ്രഖ്യാപിച്ചിരുന്നു. 288 അംഗ നിയമസഭയിലേക്ക് കേവലം എട്ടു സീറ്റുകള്‍ മാത്രം അനുവദിച്ചതാണ് ഉവൈസിയുടെ പാര്‍ട്ടിയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more