മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈ സീറ്റിനെചൊല്ലി കോണ്‍ഗ്രസും എന്‍.സി.പിയും ധാരണയിലെത്തി. 36 സീറ്റില്‍ കോണ്‍ഗ്രസ് 29 സീറ്റിലും എന്‍.സി.പി 7 സീറ്റിലും മത്സരിക്കുമെന്ന് എന്‍.സി.പി വക്താവ് നവാബ് മാലിക് അറിയിച്ചു.
എന്‍.സി.പി സ്ഥാനാര്‍ത്ഥികള്‍ വര്‍ളി, അനുശക്തി നഗര്‍, വിക്രോളി എന്നീ സീറ്റുകളില്‍ മത്സരിക്കും. നിലവില്‍ ഇത് ശിവസേനയുടെ സീറ്റുകളാണ്. എന്നാല്‍ ഭണ്ഡൂപ്, ദിന്ദോഷി, മഗത്താനെ, ദാഹിസര്‍, വെര്‍സോവ എന്നീ സീറ്റുകളെ ചൊല്ലി തര്‍ക്കം നിലനില്‍ക്കുകയാണ്.
വി.ബി.എയുടെ ഭാഗമായി തുടരില്ലെന്ന് ഉവൈസിയുടെ മജ്‌ലിസ ഇത്തിഹാദുല്‍ മുസ്ലിമീനും പ്രഖ്യാപിച്ചിരുന്നു. 288 അംഗ നിയമസഭയിലേക്ക് കേവലം എട്ടു സീറ്റുകള്‍ മാത്രം അനുവദിച്ചതാണ് ഉവൈസിയുടെ പാര്‍ട്ടിയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും എ.ഐ.എം.ഐ.എം പ്രഖ്യാപിച്ചിട്ടുണ്ട്.