| Sunday, 7th March 2021, 12:27 pm

തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് 25 സീറ്റുകളില്‍ മത്സരിക്കും ഡി.എം.കെയുമായി ധാരണയിലെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡി.എം.കെയും കോണ്‍ഗ്രസും സീറ്റ് പങ്കിടുന്ന കാര്യത്തില്‍ ധാരണയിലെത്തി.വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിക്കാനാണ് ധാരണയായിരിക്കുന്നത്. കന്യാകുമാരി ലോക് സഭാ ഉപതെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് മത്സരിക്കും. ഡി.എം.കെയുമായി ധാരണാ പത്രത്തില്‍ ഒപ്പുവെച്ചു.

40 സീറ്റായിരുന്നു കോണ്‍ഗ്രസ് ഡി.എം.കെയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് ഡി.എം.കെ നിഷേധിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടിയും വീരപ്പമൊയ്ലിയും പങ്കെടുത്ത ചര്‍ച്ചയില്‍ 20 സീറ്റായിരുന്നു കോണ്‍ഗ്രസിന് നല്‍കുമെന്ന് ഡി.എം.കെ അറിയിച്ചിരുന്നത്.

അതേസമയം തമിഴ്നാട്ടില്‍ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുക. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കന്യാകുമാരി ലോക്സഭാ സീറ്റിലും ബി.ജെ.പി മത്സരിക്കും. ഇത് സംബന്ധിച്ച് അണ്ണാ ഡി.എം.കെയും ബി.ജെ.പിയും തീരുമാനമായി.

ഒരാഴ്ചക്കാലത്തോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇരുപാര്‍ട്ടികളും ധാരണയിലെത്തിയത്. ഏതൊക്കെ മണ്ഡലങ്ങളിലാണ് ബി.ജെ.പി മത്സരിക്കുകയെന്ന് പിന്നീട് അറിയിക്കും.

234 നിയമസഭാ സീറ്റുകളിലേക്ക് ഏപ്രില്‍ 6നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Congress to contest 25 seats in Tamil Nadu in DMK-Congress seat sharing pact

We use cookies to give you the best possible experience. Learn more