| Wednesday, 23rd October 2019, 7:37 pm

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുത്; കോണ്‍ഗ്രസ് നേതാക്കളോട് സോണിയാ ഗാന്ധി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി:ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാര്‍ത്താചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി സോണിയാ ഗാന്ധി. എന്നാല്‍ നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കുന്നതില്‍ വിലക്കില്ല. ലോക്‌സഭ തെരഞ്ഞെടുപ്പു മുതല്‍ തന്നെ കോണ്‍ഗ്രസ് ഈ തീരുമാനത്തില്‍ എത്തിയിരുന്നു.

എക്‌സിറ്റ് പോളുകളില്‍ ഹരിയാനയിലും മഹാരാഷ്ട്രയിലും ബി.ജെ.പിക്കാണ് മുന്‍തൂക്കമെങ്കിലും തങ്ങള്‍ക്ക് മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസുള്ളത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഒക്ടോബര്‍ 21നാണ് ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. മഹാരാഷ്ട്രയില്‍ എന്‍.സി.പിയോടൊത്ത് സഖ്യമായിട്ടാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്.

അനാവശ്യ വിവാദങ്ങളില്‍ നിന്ന് പാര്‍ട്ടിക്ക് ഒഴിഞ്ഞ് നില്‍ക്കാനാണ് ചാനല്‍ ചര്‍ച്ചകളില്‍ നിന്നും നേതാക്കള്‍ വിട്ട് നില്‍ക്കണമെന്ന് നിര്‍ദേശമുള്ളത്. പാര്‍ട്ടി ആസ്ഥാനത്ത് വക്താക്കള്‍ പറയുന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നും തീരുമാനമുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയും ചാനല്‍ ചര്‍ച്ചകള്‍ പലതും വര്‍ഗീയമാവുന്നുവെന്നതും പുതിയ തീരുമാനത്തിന് പിന്നിലെ കാരണങ്ങളാണ്.

We use cookies to give you the best possible experience. Learn more